ആംബുലൻസിൽ പീഡനത്തിനിരയായ കോവിഡ് ബാധിത ആത്മഹത്യക്കു ശ്രമിച്ചു
Friday, September 18, 2020 12:19 AM IST
ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ (കോ​​​​ട്ട​​​​യം): ആം​​​​ബ​​​​ലു​​​​ൻ​​​​സ് ഡ്രൈ​​​​വ​​​​ർ പീ​​​​ഡി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന കോ​​​​വി​​​​ഡ് ബാ​​​ധി​​​ത ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​ൻ ശ്ര​​​​മി​​​​ച്ചു.

പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി​​​യാ​​​യ പ​​​​ന്ത​​​​ളം സ്വ​​​​ദേ​​​​ശി​​​​നി​​​യാ​​​ണ് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ഐ​​​​സ​​​​ലേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡി​​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. പേ ​​​​വാ​​​​ർ​​​​ഡി​​​​ന്‍റെ ഒ​​​​ന്നാം നി​​​​ല​​​​യി​​​​ലെ മു​​​​റി​​​​യി​​​​ലാ​​​​ണു പെ​​​​ണ്‍​കു​​​​ട്ടി ക​​​ഴിയുന്നത്. എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തെ മു​​​​റി​​​​യി​​​​ൽ അ​​​മ്മ​​​യും താ​​​​മ​​​​സി​​​​ക്കു​​​​ന്നു.


അ​​​മ്മ പു​​​റ​​​ത്തേ​​​ക്കു​​​പോ​​​യതി​​​​നി​​​​ടെ പെ​​​ൺ​​​കു​​​ട്ടി വാ​​​​തി​​​​ൽ അ​​​​ക​​​​ത്തു​​​​നി​​​​ന്നു അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തു ന​​​​ഴ്സി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു. മു​​​ട്ടി​​​വി​​​ളി​​​ച്ചെ​​​ങ്കി​​​ലും തു​​​റ​​​ന്നി​​​ല്ല. ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​റു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വാ​​​​തി​​​​ൽ പൊളി​​​​ച്ച് അ​​​​ക​​​​ത്തു ക‍യറിയപ്പോൾ പെ​​​​ണ്‍​കു​​​​ട്ടി ഫാ​​​​നി​​​​ൽ തൂ​​​​ങ്ങി നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​നി​​​​താ സെ​​​​ക്യൂ​​​​രി​​​​റ്റി പെ​​​ൺ​​​കു​​​ട്ടി​​​യെ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു ക​​​​ഴു​​​​ത്തി​​​​ൽ കു​​​​ടു​​​​ക്കി​​​​യ തു​​​​ണി അറത്ത് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.