കോവിഡ് പോസിറ്റീവ്; അതിഥിതൊഴിലാളികള്‍ക്കുള്ള ഉത്തരവ് തിരുത്തി
Friday, September 18, 2020 12:19 AM IST
തിരുവനന്തപുരം:കോവിഡ് പോസിറ്റീവായിട്ടുള്ള അതിഥിതൊഴിലാളികള്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ അവരെ ജോലിക്ക് നിയോഗിക്കാമെന്ന പൊതുഭരണവകുപ്പിന്റെ വിവാദ ഉത്തരവ് തിരുത്തി.
ഐഎംഎ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നു വ്യാപകപ്രതിഷേധം ഉയര്ന്നതിന്റെകൂടി പശ്ചാത്തലത്തിലാണ് വിവാദ ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനം.
ഉത്തരവിനെതിരേ പ്രതിഷേധം വ്യാപകമായതോടെ വിവാദ ഉത്തരവ് തിരുത്തണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.