അവ​ണ​പ്പ​റ​ന്പിനു യാത്രാമൊഴി
Saturday, September 19, 2020 12:46 AM IST
വ​ട​ക്കാ​ഞ്ചേ​രി: പ്ര​ശ​സ്ത ആ​നചി​കി​ത്സാ വി​ദ​ഗ്ധൻ കു​ന്പ​ള​ങ്ങാ​ട് അവ​ണ​പ്പ​റ​ന്പ് മ​ഹേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടിനു (90) നാടിന്‍റെ യാത്രാ മൊഴി. ക​ഴി​ഞ്ഞദി​വ​സം അർധരാ​ത്രിയോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ന​ട​ത്തി.

റേ​ഡി​യോ എ​ൻ​ജി​നി​യ​റാ​യി ജീ​വി​തം ആ​രം​ഭി​ച്ച് അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം വി​ഷ​ചി​കി​ത്സാ​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു ന​ന്പൂ​തി​രി​പ്പാ​ട്. പാ​ന്പു​ക​ടി​യേ​റ്റ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചുകൊ​ണ്ടുവ​ന്നി​ട്ടു​ണ്ട്. ക​വിയെന്ന നി​ല​യി​ലും, ശ്ലോ​കരം​ഗ​ത്തും ന​ന്പൂ​തി​രി​പ്പാ​ട് സ​ജീ​വ​മാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഉ​ൾ​പ്പ​ടെ ഒ​ട്ടു​മി​ക്ക ദേ​വ​സ്വ​ങ്ങ​ളു​ടെ​യും ആ​ന​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന​തു അ​വ​ണ​പ്പ​റ​ന്പാ​യി​രു​ന്നു. വി​ഷ​ചി​കി​ത്സ​യെക്കു​റി​ച്ച് പുസ്തകം എ​ഴു​തി​യ അ​വ​ണ​പ്പ​റ​ന്പി​നെ തേ​ടി രാ​ജ്യ​ത്തി​ന്‍റെ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​നാ​യി നി​ര​ന്ത​രം മ​ന​യി​ലെ​ത്തി​യി​രു​ന്നു. എ​ല്ലാ ദേ​വ​സ്വ​ങ്ങ​ളും സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.


ഒ​രു മാ​സം മു​ന്പായി​രു​ന്നു അ​വ​ണ​പ്പ​റ​ന്പി​ന്‍റെ ന​വ​തി ആ​ഘോ​ഷം. ഭാ​ര്യ: ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: ഡോ.​ശ​ങ്ക​ര​ൻ, ഗി​രി​ജ. മ​രു​മ​ക്ക​ൾ: മ​ഞ്ജു, കൃ​ഷ്ണ​ൻ ഭ​ട്ട​തി​രി​പ്പാ​ട്.

മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​നാ​ഗേ​ഷ്, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ശി​വ​പ്രി​യ സ​ന്തോ​ഷ്, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്, ഗു​രു​വാ​യൂ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി.​പ്രീ​ജ​കു​മാ​രി എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.