സർക്കാർ ഐടിഐ കളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം
Saturday, September 19, 2020 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലേക്ക് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https:itiad missions.ker ala.gov.in, https:d et.keral.gov.inഎന്നിവ മുഖേന അപേക്ഷ നൽകാം.
പ്രോസ്പെക്ടസും മാർഗനിർദേശങ്ങളും വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി 100 രൂപ ഫീസടക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് അവസാന തീയതി വരെ അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. നിശ്ചിത തിയതിയിൽ ഓരോ ഐടിഐ യുടെയും വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകൾ ഐടിഐ കളിലും പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ യഥാസമയം എസ്എംഎസ് മുഖേന ലഭിക്കും.
സംസ്ഥാനത്തെ 14 വനിത ഐടിഐ കൾ ഉൾപ്പെടെ 99 സർക്കാർ ഐടിഐകളിലെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികൾക്ക് ട്രേഡുകളും പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.