ഉത്തരവിറങ്ങിയില്ല; സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി
Saturday, September 19, 2020 1:09 AM IST
തിരുവനന്തപുരം: ശനിയാഴ്ച അവധി പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും.
ശനിയാഴ്ചകളിലെ അവധി പുനഃപരിശോധിക്കേണ്ടി വരുമെന്നു കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല. അതേസമയം, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ ഹാജരാകാൻ ആവശ്യപ്പെടണമെന്നുള്ള ശിപാർശ ദുരന്ത നിവാരണ വകുപ്പ് സർക്കാരിനു നൽകിയിട്ടുണ്ട്.