മാ​ർ സ്ലീ​വാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 20, 2020 12:52 AM IST
പാ​​ലാ: പാ​​ലാ​ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​യു​ടെ സ​​ഹോ​​ദ​​ര​​സ്ഥാ​​പ​​ന​​മാ​​യ മാ​​ർ സ്ലീ​​വാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​​ലാ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​ർ​വ​ഹി​ച്ചു. പു​​തു​​ത​​ല​​മു​​റ​​യ്ക്ക് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ൽ മി​​ക​​ച്ച ഭാ​​വി എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച മാ​​ർ സ്ലീ​​വാ സ്കൂ​​ൾ ഓ​​ഫ് ന​​ഴ്സിം​​ഗി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ് പു​​തി​​യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്. ഇ​​തി​​ലൂ​​ടെ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തേ​​ക്ക് മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി കാ​​ലെ​​ടു​​ത്തു​​വ​​യ്ക്കു​​ക​​യാ​​ണെ​​ന്ന് ബി​​ഷ​​പ് പ​​റ​​ഞ്ഞു.

സി​​എം​​എ​​ഐ (ക്രി​​സ്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ) യു​​ടെ ഡി​​പ്ലോ​​മ ഇ​​ൻ ഡ​​യാ​​ലി​​സി​​സ് ടെ​​ക്നീ​​ഷ​ൻ, ഡി​​പ്ലോ​​മ ഇ​​ൻ അ​​ന​​സ്തേ​​ഷ്യ ആ​​ൻ​​ഡ ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ, ഡി​​പ്ലോ​​മ ഇ​​ൻ എ​​മ​​ർ​​ജ​​ൻ​​സി കെ​​യ​​ർ തു​​ട​​ങ്ങി​​യ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ആ​​ദ്യ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ​ ക്ഷ​​ണി​​ച്ചു. പ്ല​​സ്ടു സ​​യ​​ൻ​​സ് പ​​ഠ​​നം ക​​ഴി​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സു​​ക​​ളാ​​ണു​ള്ള​ത്. ക്ലാ​സ് റൂം ​​പ​​ഠ​​ന​​ത്തി​​നു പു​​റ​​മേ പ്ര​​വൃത്തി​​പ​​രി​​ച​​യ​ത്തി​നും പ്രാ​ധാ​ന്യം ന​ല്കി​യാ​ണ് ക്ലാ​​സു​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഡി​​പ്ലോ​​മ ഇ​​ൻ ഡ​​യാ​​ലി​​സി​​സ് ടെ​​ക്നി​​ഷ​ൻ കോ​​ഴ്സി​​ന് 10 സീ​​റ്റു​​ക​​ളും ഡി​​പ്ലോ​​മ ഇ​​ൻ അ​​ന​​സ്തേ​​ഷ്യ ആ​​ൻ​​ഡ് ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ കോ​​ഴ്സി​​നാ​​യി ആ​​റു സീ​​റ്റു​​ക​​ളു​​മാ​​ണ് ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ന​​ഴ്സു​​മാ​​ർ​​ക്കാ​​യി ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മ ഇ​​ൻ എ​​മ​​ർ​​ജ​​ൻ​​സി കെ​​യ​​റി​​ൽ ആ​​റു സീ​​റ്റു​​ക​​ളു​​മു​ണ്ട്.


ച​​ട​​ങ്ങി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, ആ​​ശു​​പ​​ത്രി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, രൂ​​പ​​ത പ്രൊ​​ക്യൂ​​റേ​​റ്റ​​ർ ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് പ​​ര്യാ​​ത്ത്, മെ​​ഡി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ലി​​സി തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.