ഓ​ണം ബം​പര്‍ അനന്തുവിന്
Monday, September 21, 2020 1:18 AM IST
കൊ​​​ച്ചി: 12 കോ​​​ടി​​​യു​​​ടെ ഓ​​ണം ബം​​പ​​ർ ഭാ​​​ഗ്യം തേ​​​ടി​​​യെ​​​ത്തി​​​യ​​​ത് ക​​​ട​​​വ​​​ന്ത്ര​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​ടു​​ക്കി സ്വ​​ദേ​​ശി അ​​​ന​​​ന്തു വി​​​ജ​​​യ​​​നെ. ഓ​​​ണം ബം​​​പ​​​റി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​ണ് എ​​റ​​ണാ​​കു​​ളം ക​​​ട​​​വ​​​ന്ത്ര​​​യി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ഇരുപത്തി നാലുകാ​​​ര​​​നാ​​​യ അ​​​ന​​​ന്തു​​​വി​​​നെ തേ​​ടി​​യെ​​ത്തി​​യ​​ത്.

ര​​​ണ്ടാ​​​ഴ്ച മു​​​മ്പാ​​​ണ് ക​​​ട​​​വ​​​ന്ത്ര​​​യി​​​ല്‍ ലോ​​​ട്ട​​​റി വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന ഏ​​​ജ​​ന്‍റാ​​​യ അ​​​ള​​​ക​​​ര്‍ സാ​​​മി​​​യി​​​ല്‍നി​​​ന്നു അ​​ന​​ന്തു ടി​​​ക്ക​​​റ്റ് വാ​​​ങ്ങി​​​യ​​​ത്. ടി​​​ബി 173964 എ​​​ന്ന ന​​​മ്പ​​​റി​​​നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം. ത​​​നി​​​ക്ക് ഭാ​​​ഗ്യം വ​​​ന്ന കാ​​​ര്യം അ​​​ന​​​ന്തു​​​ വൈ​​​കി​​​യാ​​​ണ് അ​​​റി​​​ഞ്ഞ​​ത്. ന​​റു​​ക്കെ​​ടു​​പ്പ് ഞാ​​​യ​​​റാ​​​ഴ്ച​​യാ​​ണെ​​ന്ന് അ​​റി​​യാ​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും വൈ​​കുന്നേരം അ​​​ഞ്ച​​​ര​​​യോ​​​ടെ ഫ​​​ലം നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് സ​​ന്തോ​​ഷ​​വാ​​ർ​​ത്ത അ​​റി​​ഞ്ഞ​​ത്. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.