എ​ട്ടാംക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ
എ​ട്ടാംക്ലാ​സ് വി​ദ്യാ​ർ​ഥി​നി​   കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ
Wednesday, September 23, 2020 12:00 AM IST
വൈ​ക്കം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടു​വ​ള​പ്പി​ലെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ടി​വി പു​രം ക​ണ്ണു​കെ​ട്ടു​ശേ​രി കൊ​ണ​ത്തേ​ക്കാ​ട്ട് ഹ​രി​ദാ​സി​ന്‍റെ മ​ക​ളും വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയുമായ ഗ്രീ​ഷ്മ പാ​ർ​വ​തിയെ (13)ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​സേ​ര​യി​ലി​രു​ന്ന് ടി​വി കാ​ണു​ന്ന​തി​നെ ചൊ​ല്ലി സ​ഹോ​ദ​രി രേ​ഷ്മ​യു​മാ​യി ഗ്രീ​ഷ്മ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. 8.30 ഓ​ടെ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലും പ​രി​സ​ര​ത്തും തി​ര​ഞ്ഞി​ട്ടു ക​ണ്ടി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടു​വ​ള​പ്പി​ലെ വെ​ള്ളം നി​റ​ഞ്ഞ കു​ള​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് കു​ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അമ്മ: സൈ​ന്തു. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. വൈ​ക്കം പോ​ലീസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.