ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ബ്ലൂ ​അ​ല​ർ​ട്ടി​ലേ​ക്ക്
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ബ്ലൂ ​അ​ല​ർ​ട്ടി​ലേ​ക്ക്
Wednesday, September 23, 2020 1:59 AM IST
തൊ​​ടു​​പു​​ഴ:​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് ബ്ലൂ ​അ​​ല​​ർ​​ട്ടി​​ലേ​​ക്ക്. 2.76 അ​​ടി​​കൂ​​ടി ഉ​​യ​​ർ​​ന്ന് ജ​​ല​​നി​​ര​​പ്പ് 2387.40 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്ന​​തി​​നു​​ള്ള ആ​​ദ്യ ​മു​​ന്ന​​റി​​യി​​പ്പാ​​യ ബ്ലൂ ​​അ​​ല​​ർ​​ട്ട് ന​​ൽ​​കും.​ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നു ല​​ഭി​​ച്ച ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2384.64 അ​​ടി​​യാ​​ണ്.​ ജ​​ല​​നി​​ര​​പ്പ് 2393.40 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും 2394.40 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ റെ​​ഡ് അ​​ല​​ർ​​ട്ടും ന​​ൽ​​കും.​ കേ​​ന്ദ്ര ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ റൂ​​ൾ കേ​​ർ​​വ് പ്ര​​കാ​​രം 2395.40 അ​​ടി​​വ​​രെ വെ​​ള്ളം സം​​ഭ​​രി​​ക്കാ​​നാ​​ണ് അ​​നു​​മ​​തി​​യു​​ള്ള​​ത്.​ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സം​​ഭ​​ര​​ണ​​ശേ​​ഷി 2403 അ​​ടി​​യാ​​ണ്.

നി​​ല​​വി​​ൽ അ​​ണ​​ക്കെ​​ട്ടി​​ൽ 84.64 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്.​ ഇ​​തി​​ൽ 79 ശ​​ത​​മാ​​നം വെ​​ള്ളം ഉ​​പ​​യോ​​ഗി​​ച്ചു മാ​​ത്ര​​മേ വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വൂ. ​ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ മൂ​​ന്ന​​ടി​​യോ​​ളം വെ​​ള്ളം ഉ​​യ​​ർ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴുവരെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 78.2 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു.​ സം​​സ്ഥാ​​ന​​ത്ത് വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി 80 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.​ ഇ​​ക്കു​​റി കാ​​ല​​വ​​ർ​​ഷം ആ​​രം​​ഭി​​ച്ച ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ മ​​ഴ​​യ്ക്ക് ശ​​ക്തി​​ കു​​റ​​വാ​​യി​​രു​​ന്നെ​​ങ്കി​​ലും ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ല​​ഭി​​ച്ച മ​​ഴ​​യാ​​ണ് അ​​ണ​​ക്കെ​​ട്ടു​​ക​​ളെ ജ​​ല​​സ​​മൃ​​ദ്ധ​​മാ​​ക്കി​​യ​​ത്.​​


വ​​രും​ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ഴ ​​കു​​റ​​യു​​മെ​​ന്നും അ​​തി​​നാ​​ൽ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കി​​ല്ലെ​​ന്നു​​മാ​​ണ് വൈ​​ദ്യു​​തി​​ ബോ​​ർ​​ഡി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.​ അ​​തേ​സ​​മ​​യം, മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്ത് ആ​​ഭ്യ​​ന്ത​​ര​​വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ച്ചു.​ ഇ​​ന്ന​​ലെ 30.318 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ച്ചു.​ ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ മൂ​​ല​​മ​​റ്റ​​ത്തും ഉ​​ത്പാ​​ദ​​നം ഇ​​ര​​ട്ടി​​യാ​​ക്കി. ​ മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ ജ​​ല​​നി​​ര​​പ്പ് 129.09 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. ​മൂ​​ന്നു​​ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ നാ​​ല​​ടി​​യോ​​ളം വെ​​ള്ളം ഉ​​യ​​ർ​​ന്നു.


ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.