കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി: റോ​ഡി​ന്‍റെ വീ​തി എ​ട്ടു​മീ​റ്റ​റാ​ക്കി
കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി: റോ​ഡി​ന്‍റെ വീ​തി എ​ട്ടു​മീ​റ്റ​റാ​ക്കി
Thursday, September 24, 2020 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ച​​​ട്ട​​​വും (2019) കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ ച​​​ട്ട​​​വും (2019) ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു. 2019ൽ ​​​അം​​​ഗീ​​​ക​​​രി​​​ച്ച ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ​​​പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

18,000 ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഓ​​​ഫീ​​​സ്, ഓ​​​ഡി​​​റ്റോ​​​റി​​​യം തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് റോ​​​ഡി​​​ന്‍റെ വീ​​​തി പ​​​ത്തു മീ​​​റ്റ​​​ർ വേ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ മാ​​​റ്റി എ​​​ട്ടു മീ​​​റ്റ​​​റാ​​​യി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​ണ് ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ൽ ഒ​​​ന്ന്.


ഫ്ളോ​​​ർ ഏ​​​രി​​​യ റേ​​​ഷ്യോ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ഴ​​​യ രീ​​​തി​​​യി​​​ലു​​​ള്ള ഫോ​​​ർ​​​മു​​​ല ത​​​ന്നെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഈ ​​​ഭേ​​​ദ​​​ഗ​​​തി വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. നേ​​​ര​​​ത്തെ​​​യു​​​ള്ള ച​​​ട്ട​​​ങ്ങ​​​ൾ പ്ര​​​കാ​​​രം ഫ്ളോ​​​ർ ഏ​​​രി​​​യ റേ​​​ഷ്യോ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത് ഫ്ളോ​​​ർ ഏ​​​രി​​​യ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.