കോ​വി​ഡ് മ​ര​ണങ്ങൾ
കോ​വി​ഡ് മ​ര​ണങ്ങൾ
Friday, September 25, 2020 12:18 AM IST
പാ​ലാ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ന്‍​സ​ര്‍ രോ​ഗി മ​രി​ച്ചു. വെ​ള്ളി​യേ​പ്പ​ള്ളി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പി.​എ​ൻ. ശ​ശി (68) ആ​ണ് മ​രി​ച്ചത്. മൂ​ന്നു വ​ര്‍​ഷ​മാ​യി കാ​ന്‍​സ​ര്‍ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ലു ദി​വ​സം മു​ന്‍​പ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പാ​ലാ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍ ത​യ്യ​ല്‍​ക്ക​ട​യും കൂ​ള്‍​ബാ​റും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​ഷ. മ​ക്ക​ൾ: ഗീ​തു, ജി​തി​ൻ. മ​രു​മ​ക​ൻ: ജി​ന​ൻ.
ഹ​രി​പ്പാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ക​ൽ​പ്പ​ണി തൊ​ഴി​ലാ​ളി മ​രി​ച്ചു.കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി കൊ​പ്പാ​റ കി​ഴ​ക്ക​തി​ൽ ശ്രീ​ധ​ര​ൻ(58) ആ​ണ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.​നേ​ര​ത്തേ അ​ർ​ബു​ദ രോ​ഗത്തിന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ശ്വാ​സം മു​ട്ട​ലും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. സം​സ്കാ​രം ഇന്ന് 11ന് ​ആ​ല​പ്പു​ഴ വ​ലി​യ ചു​ടു​കാ​ട്ടി​ൽ .ഭാ​ര്യ : അ​ന്പി​ളി. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, അ​ഭി​രാ​മി .


മാ​വേ​ലി​ക്ക​ര: മ​ണ​ക്കാ​ട് കോ​യി​ക്ക​ള​ത്തി​ൽ ശാ​രി രാ​ജ​ൻ (47) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഒ​രു മാ​സം മു​ൻ​പു ശ​സ്ത്ര​ക്രി​യ്​ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണു മ​രി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ര്‍​ഡ് അ​റ​ക്ക​ല്‍ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ (80)കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ള്‍: രാ​ജു, സാ​ബു, മോ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.