ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തേക്ക്
Friday, September 25, 2020 1:10 AM IST
കോ​​ട്ട​​യം: ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​മാ​​യി യോ​​ജി​​ച്ച് മു​​ന്നോ​​ട്ടു​​പോ​​കാ​​നു​​ള്ള കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ നീ​​ക്ക​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പാ​​ർ​​ട്ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി ജോ​​സ​​ഫ് പ​​ക്ഷ​​ത്തേ​​ക്ക്.

ഇ​​ട​​തു പ​​ക്ഷ​​ത്തേ​​ക്കു​​ള്ള ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ നീ​​ക്കം ആ​​ത്മ​​ഹ​​ത്യാ​​പ​​രമാണെന്നും ക​​ഴി​​ഞ്ഞ​​കാ​​ല​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച പൊ​​തു​​രാ​​ഷ്ട്രീ​​യം ത​​ള്ളി​​ക്ക​​ള​​യാ​​നാ​​കി​​ല്ലെ​​ന്നും പു​​തു​​ശേ​​രി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. കെ.​​എം. മാ​​ണി​​യെ നി​​യ​​മ​​സ​​ഭ​​യി​​ലും പു​​റ​​ത്തും തേ​​ജോ​​വ​​ധം ചെ​​യ്ത ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കൊ​​പ്പം ചേ​​രാ​​നു​​ള​​ള ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ നീ​​ക്കം വി​​രോ​​ധാ​​ഭാ​​സ​​മാ​​ണ്.


അ​​വ​​രു​​മാ​​യി കൈ​​കോ​​ർ​​ക്കു​​ന്ന​​ത് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല. ജ​​ന​​ങ്ങ​​ൾ​​ക്ക് സ്വീ​​കാ​​ര്യ​​മ​​ല്ലാ​​ത്ത നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചാ​​ൽ ഒ​​റ്റ​​പ്പെ​​ടും. മു​​ങ്ങാ​​ൻ പോ​​കു​​ന്ന ക​​പ്പ​​ലി​​ലേ​​ക്കാ​​ണു ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ യാ​​ത്ര​​യെ​​ന്നും ര​​ക്ഷ​​പ്പെ​​ടാ​​നാ​​യി ഇ​​നി​​യും നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും പു​​റ​​ത്തു ചാ​​ടു​​മെ​​ന്നും പു​​തു​​ശേ​​രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.