കൊല്ലം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കേരള സോഷ്യൽ ഫോറം പുരസ്കാരം
കൊല്ലം സോഷ്യൽ സർവീസ് സൊസൈറ്റിക്ക്  കേരള സോഷ്യൽ ഫോറം പുരസ്കാരം
Friday, September 25, 2020 1:37 AM IST
കോ​ട്ട​യം: കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​സി​ബി​സി ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം കേ​ര​ള​ത്തി​ലെ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​നു​ള്ള പു​ര​സ്കാ​രം കൊ​ല്ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക് (ക്യു​എ​സ്എ​സ്എ​സ്) സ​മ്മാ​നി​ച്ചു.

കേ​ര​ള​ത്തി​ലെ മു​പ്പ​ത്തി​ര​ണ്ട് ക​ത്തോ​ലി​ക്കാ രൂ​പ​ത​ക​ളി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ല​യി​രു​ത്തി​യാ​ണു കൊ​ല്ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യെ പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ടി​ച്ചി​റ ആ​മോ​സ് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ക്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​എ​സ്. അ​ൽ​ഫോ​ൻ​സ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ സ്പ​ന്ദ​ന്‍റെ ചീ​ഫ് കോ​-ഓർ​ഡി​നേ​റ്റ​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​ലി​ൽ​നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, ഫാ. ​തോ​മ​സ് ത​റ​യി​ൽ, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ എ​സ്ആ​ർ​എ ജെ​സീ​ന തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.