വി​ദ്യാ​ർ​ഥിക​ളുടെ സെ​പ്പ​റേ​റ്റ​ർ​ മെ​ഷി​ന് പേ​റ്റ​ന്‍റ്
Saturday, September 26, 2020 12:25 AM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​ജി​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ർ​​മി​​ച്ച സെ​​പ്പ​​റേ​​റ്റ​​ർ മെ​​ഷി​​ന് ഗ​​വ​​ണ്‍​മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഡി​​സൈ​​ൻ പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ചു. ജാ​​തി​​ക്ക​​യും ജാ​​തി​​പ​​ത്രി​​യും വേ​​ർ​​തി​​രി​​ക്കു​​ന്ന മെ​​ഷി​​ൻ നി​​ർ​​മ്മി​​ച്ച​​തി​​നാ​​ണ് ഈ ​​അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്.​പൂ​​ർ​​ണ​​മാ​​യും ഓ​​ട്ടോ​​മാ​​റ്റി​​ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​പ്പ​​റേ​​റ്റ് മെ​​ഷീ​​ൻ ജാ​​തി​​ക്ക​​യി​​ൽ നി​​ന്നും പ​​ത്രി വേ​​ർ​​തി​​രി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം പു​​റം​​തോ​​ട് പൊ​​ട്ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മു​​ൻ​​പും കാ​​ർ​​ഷി​​ക ദൈ​​നം​​ദി​​ന ഉ​​പ​​യോ​​ഗ​​യ​​ന്ത്ര​​ങ്ങ​​ളു​​ടെ പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.​ടൈ​​ൽ പേ​​വിം​ഗ് മെ​​ഷീ​​ൻ, ഫി​​ഷ് ഡി​​സ്കെ​​യി​​ലിം​​ഗ് മെ​​ഷീ​​ൻ എ​​ന്നി​​വ അ​​വ​​യി​​ൽ ചി​​ല​​താ​​ണ്.


മെ​​ക്കാ​​നി​​ക്ക​​ൽ എൻജിനിയ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​ക​​ളാ​​യ ബി​​സ്‌​​സ്മോ​​ൻ തോ​​മ​​സ്, അ​​ജി​​ത് പ​​യ്യം​​പ​​ള്ളി​​ൽ ജോ​​സ്, ആ​​ന്‍റ​​ണി ജോ​​സ്, ആ​​കാ​​ശ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ ഡോ.​​ബി​​നോ​​യി ബേ​​ബി, ഡോ.​​ജി​​ൽ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നീ അ​​ധ്യാ​​പ​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്രോ​​ജ​​ക്ട് ത​​യാ​​റാ​​ക്കി​​യ​​ത്.
പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​ക​​ളെ​​യും അ​​ധ്യാ​പ​​ക​​രെ​​യും കോ​​ള​ജ് ചെ​​യ​​ർ​​മാ​​ൻ മോ​​ണ്‍.​​ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ, മാ​​നേ​​ജ​​ർ ഫാ.​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​ജെ. ഡേ​​വി​​ഡ് , ഡോ. ​​മ​​ധു കു​​മാ​​ർ എ​​ന്നി​​വ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.