ദീപിക ബാലസഖ്യം ബാലരംഗം
Saturday, September 26, 2020 12:25 AM IST
അ​സ​ഹി​ഷ്ണു​ത​യു​ടെ ഉ​ഷ്ണ​ഭൂ​മി​ക​ൾ

കൊച്ചേട്ടന്‍റെ കത്ത് / സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

ക​ഴി​ഞ്ഞ​ദി​വ​സം മ​ധ്യ​കേ​ര​ള​ത്തി​ലെ ന​ഗ​ര​ത്തി​ലൂ​ടെ കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​ണ്. മു​ന്നി​ൽ ആ​ൾ​ക്കൂ​ട്ടം. മു​ന്നി​ൽ പോ​യ ഒ​രു ബൈ​ക്കും കാ​റും ത​മ്മി​ൽ അ​ല്പം ഉ​ര​സി​യോ എ​ന്നു സം​ശ​യം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ന​ടു​റോ​ഡി​ൽ ബൈ​ക്ക് നി​ർ​ത്തി കാ​റി​ന​ടു​ത്തുവ​ന്ന് കാ​ർ​ഡ്രൈ​വ​റെ അ​സ​ഭ്യം കൊ​ണ്ട് പൊ​തി​യു​ക​യാ​ണ്. കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്തി​ച്ച് ഡ്രൈ​വ​റെ മ​ർ​ദ്ദി​ക്കു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കാ​ർ ഡ്രൈ​വ​ർ കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത് വേ​ഗ​ത്തി​ലോ​ടി​ച്ചു​പോ​യി. ബൈ​ക്കു​കാ​ര​ൻ പി​ന്നാ​ലെ പാ​ഞ്ഞു... ശേ​ഷം കാ​ര്യ​ങ്ങ​ൾ എ​ന്താ​യെ​ന്ന​റി​യി​ല്ല. എ​ന്താ​യാ​ലും ബൈ​ക്കു​കാ​ര​ന്‍റെ തെ​റി വ​ഴി​നീ​ളെ ചി​ത​റി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു!

ഒ​രു സി​സ്റ്റ​റി​ന്‍റെ ഓ​ണ​പ്ര​സം​ഗ​വി​വാ​ദം കേ​ര​ള​ത്തി​ൽ ക​ത്തി​പ്പ​ട​ർ​ന്ന് വൈ​റ​ലാ​യി​രു​ന്നു. ഓ​ണം ച​വി​ട്ടേ​ൽ​ക്കു​ന്ന​വ​ന്‍റെ സു​വി​ശേ​ഷ​മാ​ണ് എ​ന്ന് സി​സ്റ്റ​ർ പ്ര​സം​ഗി​ച്ചു. ന​മ്മ​ൾ ഇ​തു​വ​രെ കേ​ട്ട ഓ​ണ​ക്ക​ഥ​ക​ൾ സ്ലേ​റ്റി​ൽ ക​ല്ലു​പെ​ൻ​സി​ൽ കൊ​ണ്ടെ​ഴു​തി​യ ക​ഥ മ​ഷി​ത്ത​ണ്ടു​ര​ച്ചു മാ​യ്ക്കു​ന്ന​പോ​ലെ കു​റേ​പ്പേ​ർ വ​ന്ന് മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ​നി​ന്നു മാ​യ്ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഇ​ന്നോ​ളം മ​ല​യാ​ളി പൂ​വി​ട്ടു വാ​ഴ്ച ന​ട​ത്തി​യ ഓ​ണ​സ​ങ്ക​ല്പ​ങ്ങ​ളെ​ല്ലാം അ​സ​ഹി​ഷ്ണു​ത​യു​ടെ പാ​താ​ള​ത്തി​ലേ​യ്ക്ക് ച​വി​ട്ടി​ത്താ​ഴ്ത്താ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണ്. ഒ​രു ജ​ന​ത​യു​ടെ ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഉ​ത്സ​വ​ബോ​ധം വി​ഭാ​ഗീ​യ​വി​ചാ​ര​ങ്ങ​ളു​ടെ ഇ​ര​യാ​യി ഗ​ത​കാ​ല​ങ്ങ​ളു​ടെ അ​ഗാ​ധ​ങ്ങ​ളി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ക​യാ​ണ്.

മ​ല​യാ​ളി​ക്ക് സ​ഹി​ഷ്ണു​താ​ബോ​ധം ന​ഷ്ട​മാ​കു​ക​യാ​ണോ? ഇ​ത്ര അ​സ​ഹി​ഷ്ണു​വാ​കു​ന്ന​തെ​ന്തി​നാ​ണ്.? പ​ര​സ്പ​ര​മു​ള്ള പെ​രു​മാ​റ്റ​ത്തി​ൽ അ​പ​മ​ര്യാ​ദ​യു​ടെ അ​മി​ട്ടു​ക​ൾ പൊ​ട്ടു​ന്പോ​ൾ ഞെ​ട്ടി​ത്ത​രി​ച്ച് മ​ര്യാ​ദ മ​രി​ച്ചു​വീ​ഴു​ക​യാ​ണ്. സ​മൂ​ഹ​മ​ന​സി​ലെ മ​ര്യാ​ദ​യു​ടെ മ​ര​ണം ക​ണ്ട് മാ​ന്യ​ത മ​ല​യാ​ളി​യു​ടെ പ​ടി​യി​റ​ങ്ങി ഓ​ടു​ക​യാ​ണ്. അ​സ​ഹി​ഷ്ണു​ത​യു​ടെ ഉ​ഷ്ണ​ഭൂ​മി​ക​ളി​ൽ മ​ല​യാ​ളി​യു​ടെ മാ​ന്യ​ത​യും മ​ര്യാ​ദ​യും മ​ര​ണ​വെ​പ്രാ​ള​ത്തി​ലാ​ണ്.

എ​ന്തി​നാ​ണ് മ​ല​യാ​ളി ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​ത്. പെ​രു​മ​ഴ വെ​ള്ളം വീ​ണ് അ​ഴു​ക്കു​ചാ​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​പോ​ലെ വ​ർ​ഗീ​യ​ത​യും രാ​ഷ്ട്രീ​യ​വും കൂ​ടി​ക്കു​ഴ​ഞ്ഞ് മ​ല​യാ​ള സ​മൂ​ഹ​മ​ന​സി​ലൂ​ടെ ക​ല​ങ്ങി ഒ​ഴു​കാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു! അ​സ​ഹി​ഷ്ണു​ത മു​തി​ർ​ന്ന​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​മാ​കു​ന്പോ​ൾ ബാ​ല​മ​ന​സു​ക​ൾ​ക്കും സം​യ​മ​ന​ത്തി​ന്‍റെ ശൈ​ലി അ​പ​രി​ചി​ത​മാ​കു​ക​യാ​ണ്.

കൊ​റോ​ണ​ക്കാ​ല​ത്ത് മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​സ​ഹി​ഷ്ണു​ത വ​ള​ർ​ന്ന് പെ​രു​മാ​റ്റ​ത്തി​ലെ സം​യ​മ​ന​ത്തി​ന്‍റെ രീ​തി മ​റ​ക്കു​ന്നു​ണ്ട്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വൈ​കാ​രി​ക വി​സ്ഫോ​ട​ന​ങ്ങ​ളി​ൽ വി​ചാ​രം ദു​ർ​ബ​ല​മാ​കു​ന്പോ​ൾ എ​ത്ര കു​ട്ടി​ക​ളാ​ണ് സ്വ​ന്തം ജീ​വ​ന് വി​ല​പ​റ​ഞ്ഞ് മ​ര​ണ​ത്തി​ന് അ​ടി​മ​യാ​കു​ന്ന​ത്! കൊ​റോ​ണ​ക്കാ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം എ​ഴു​പ​തു ക​ഴി​ഞ്ഞു. ടി​വി കാ​ണു​ന്പോ​ൾ ഇ​രി​ക്കു​ന്ന ക​സേ​ര​യെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കു​ത​ർ​ക്കം ഒ​രു കു​ഞ്ഞു​ചേ​ച്ചി​യും അ​നി​യ​ത്തി​യും ത​മ്മി​ലു​ള്ള വ​ഴ​ക്കി​ലെ​ത്തി. അ​നി​യ​ത്തി തൊ​ടി​യി​ലെ കു​ള​ത്തി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്.

പ്രി​യ കൂ​ട്ടു​കാ​രെ, ന​യ​വും മ​യ​വും പെ​രു​മാ​റ്റ​ത്തി​ന്‍റെ ഭാ​ഷ​യാ​ക്കാ​ൻ മ​റ​ന്നു​പോ​ക​രു​ത്. ന​മു​ക്ക് വി​ന​യ​മു​ള്ള​വ​രാ​യി​ക്കൂ​ടേ? വി​ന​യം ഒ​രു ന​യ​മാ​ണ്. വി​ശേ​ഷ​പ്പെ​ട്ട ന​യം! വി​ന​യ​ത്തി​ന്‍റെ വി​നി​മ​യ​മാ​ണ് മ​ര്യാ​ദ​യു​ള്ള പെ​രു​മാ​റ്റ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്. മാ​ന്യ​ത​യു​ള്ള​വ​രു​ടെ കാ​ഴ്ച​യും കാ​ഴ്ച​പ്പാ​ടും അ​വ​രു​ടെ ന​യ​പ​ര​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​ണ്. എ​ന്നാ​ൽ അ​സ​ഹി​ഷ്ണു​ത​യു​ടെ മാ​ര​ക വൈ​റ​സു​ക​ൾ പ​ട​ർ​ന്ന് മ​ര്യാ​ദ​യു​ടെ മ​ര​ണം സം​ഭ​വി​ക്കു​ന്ന മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ നി​ന്ന് മാ​ന്യ​ത പ​ടി​യി​റ​ങ്ങി ഓ​ടു​ക​യാ​ണ്. ന​മു​ക്ക് സ​ഹി​ഷ്ണു​ത ന​മ്മു​ടെ സം​സ്കാ​ര​മാ​ക്കാം. സാം​സ്കാ​രി​ക​സാ​ക്ഷ​ര സ​ന്പ​ന്ന​മാ​യ സം​സ്ഥാ​ന​മാ​ക​ട്ടെ ന​മ്മു​ടെ കേ​ര​ളം.

ആ​ശം​സ​ക​ളോ​ടെ, സ്വന്തം കൊച്ചേട്ടൻ

ഡിസിഎൽ ഫാ. ​ആ​ബേ​ൽ ജ​ന്മ​ശ​താ​ബ്ദി ക​ലോ​ത്സ​വം, ഓ​ൺ​ലൈ​ൻ കിഡ്സ് ഫെസ്റ്റ് മ​ത്സ​ര​ഫ​ലം

ആ​ക്‌ഷൻ സോം​ഗ് - എ​ൽ​കെ​ജി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം: വ​ജ്ര വി. ​പി​ള്ള - ക്രി​സ്തു​ജ്യോ​തി കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ, ചെ​ത്തി​പ്പു​ഴ. ര​ണ്ടാം സ്ഥാ​നം: അ​നെ​ക് എ​സ്.​ജെ. - ഓ​ൾ സെ​യ്ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ൾ, ചാ​യം, വി​തു​ര, തി​രു​വ​ന​ന്ത​പു​രം. മൂ​ന്നാം സ്ഥാ​നം: ആ​രാ​ധ​നാ മേ​രി - ഗ​വ. യു.​പി. സ്കൂ​ൾ, കൂ​ത്താ​ട്ടു​കു​ളം.


പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ - ഗൗ​രി എ​സ്.​നാ​യ​ർ - ഹോ​ളി ഗ്രെ​യ്സ് അ​ക്കാ​ദ​മി , കു​രു​വി​ള​ശ്ശേ​രി, ഇ​ഷാ​ൽ മെ​ഹ്റി​ൻ ഫാ​ത്തി​മ - നി​ർ​മ്മ​ല ജൂ​നി​യ​ർ സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ, സാ​ൻ​വി സൂ​ര​ജ് - വി​ശ്വ​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, അ​ങ്ക​മാ​ലി, മീ​നാ​ക്ഷി മ​നോ​ജ് - ഫാ.​തോ​മ​സ് പോ​രൂ​ക്ക​ര സെ​ൻ​ട്ര​ൽ സ്കൂ​ൾ, ച​ന്പ​ക്കു​ളം, ദൃ​ശ്യ മ​റി​യം ജി​ജോ - ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ, ക​വ​ടി​യാ​ർ, തിരുവനന്തപുരം, അ​ക്ഷ​ര ഹ​രീ​ഷ് കെ. - ​സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പേ​രാ​ന്പ്ര, ആ​ൻ ജി​തി​ൻ - സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ കൊ​ടു​വേ​ലി, ഫാ​ത്തി​മാ​ത്തു സ​ഹ്റ സി - ​റാ​ണി ജ​യ് നേ​ഴ്സ​റി സ്കൂ​ൾ, നി​ർ​മ​ല​ഗി​രി, അ​ന്ന മ​രി​യ ജോ​മോ​ൻ - സെ​ന്‍റ ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പ​യ്യാ​വൂ​ർ, അ​ൻ​വി​യാ സ​തീ​ഷ്, പ്ര​സ​ന്‍റേ​ഷ​ൻ എ​ച്ച് എ​സ് എ​സ്, കോ​ഴി​ക്കോ​ട്

ആ​ക‌്ഷ​ൻ സോം​ഗ് - യു​കെ​ജി വി​ഭാ​ഗം

ഒ​ന്നാം സ്ഥാ​നം: ആ​രാ​ധ്യ എം.​എ - ഓ​ൾ സെ​യ്ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ൾ, ചാ​യം, വി​തു​ര, തി​രു​വ​ന​ന്ത​പു​രം. ര​ണ്ടാം സ്ഥാ​നം: ഭ​ദ്ര സ​ജി​ത് - സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ പൊ​ള്ള​ത്താ​യ് ആലപ്പുഴ, മൂ​ന്നാം സ്ഥാ​നം: ഇ​നാ​റാ സെ​ലി​ൻ പി. - ​പ്ര​സ​ന്‍റേ​ഷ​ൻ നേ​ഴ്സ​റി സ്കൂ​ൾ ചേ​വാ​യൂ​ർ, കോഴിക്കോട്. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ - പ​വി​ത്ര പി.​എ​സ്. നി​ർ​്മ​ല ജൂ​നി​യ​ർ സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ, അ​ശ്വ​തി രൂ​പേ​ഷ്, - റാ​ണി ജ​യ് നേ​ഴ്സ​റി സ്കൂ​ൾ, നി​ർ​മ്മ​ല​ഗി​രി, നി​വേ​ദ്യ ആ​ർ.​നാ​യ​ർ - ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ, നാ​ലാ​ഞ്ചി​റ, ജോ​ഹാ​നാ മേ​രി ജോ​ബി - ക്രി​സ്തു​ജ്യോ​തി കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ, ചെ​ത്തി​പ്പു​ഴ, ആ​വ​ണി എ​സ്്. ന​ന്പ്യാ​ർ, അ​ഭി​മ​ന്യൂ കെ. (ഇരുവരും​ മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ശ്രീ​ക​ണ്ഠ​പു​രം), തേ​ജ​ൽ ദി​ന​ക​ർ - സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പേ​രാ​ന്പ്ര, എയ്ൻഡ്രില്ല തോമസ്, സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂൾ, പൊള്ളത്തായ്, ഗൗ​രി എ​സ് കൃ​ഷ്ണ - ഫാ.​തോ​മ​സ് പോ​രൂ​ക്ക​ര സ്രെ​ൻ​ട്ര​ൽ സ്കൂ​ൾ, ച​ന്പ​ക്കു​ളം. അ​രു​ന്ധ​തി എ​സ്. - സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, പാ​പ്പ​നം​കോ​ട്, ജി​യോ​ണ്‍ ജോ ​ജി​ൻ​സ​ണ്‍ - സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ണ്‍​വെ​ന്‍റ് പ്രീ​പ്രൈ​മ​റി സ്കൂ​ൾ, വ​രാ​ന്ത​ര​പ്പ​ള്ളി.

ക​ഥ​പ​റ​ച്ചി​ൽ - എ​ൽ​കെ​ജി വി​ഭാ​ഗം

ഒ​ന്നാം സ്ഥാ​നം: ന​ടാ​ഷാ എം. - ​പ്ര​സ​ന്‍റേ​ഷ​ൻ നേ​ഴ്സ​റി സ്കൂ​ൾ ചേ​വാ​യൂ​ർ, ര​ണ്ടാം സ്ഥാ​നം: ട്രീ​സാ ഗ്രെ​യ്സ് ജോ​മി - സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ കൊ​ടു​വേ​ലി, മൂ​ന്നാം സ്ഥാ​നം: ഈ​വാ മാ​ർ​ഗ്ലി​ൻ തേ​രാ​റ്റി​ൽ - സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ.​പി.​സ്കൂ​ൾ, ഏ​ൽ​ത്തു​രു​ത്ത്. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ: മീ​നാ​ക്ഷി മ​നോ​ജ്, - ഫാ.​തോ​മ​സ് പോ​രൂ​ക്ക​ര സെൻ​ട്ര​ൽ സ്കൂ​ൾ, ച​ന്പ​ക്കു​ളം, അ​ല​ൻ ഷാ​ഹ​ർ ഒ.​എം., - പ്ര​സ​ന്‍റേ​ഷ​ൻ നേ​ഴ്സ​റി സ്കൂ​ൾ ചേ​വാ​യൂ​ർ, ജോ​വാ​നാ ഇ​ലി​യാ ജോ​ണ്‍​സ​ണ്‍ - കാ​ർ​മ്മ​ൽ എ​ച്ച്.​എ​സ്.​എ​സ്., ചാ​ല​ക്കു​ടി, ന​ജ ഫാ​ത്തി​മ - സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ണ്‍​വെ​ന്‍റ് പ്രീ ​പ്രൈ​മ​റി സ്കൂ​ൾ, വ​രാ​ന്ത​ര​പ്പ​ള്ളി., ഹ​ന്നാ മ​റി​യം ഏ​ലി​യാ​സ് - വി​ശ്വ​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, അ​ങ്ക​മാ​ലി, ജി​യാ​നാ മേ​രി മെ​ൽ​ബി - കാ​ർ​മ്മ​ൽ നേ​ഴ്സ​റി സ്കൂ​ൾ, രാ​മ​പു​രം, ദ​ക്ഷാ പ്ര​ജീ​ഷ് യു.​വി - സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പേ​രാ​ന്പ്ര, ഇ​സ​ബ​ൽ ഗ്രേ​സ് ബെ​ന്നി - നി​ർ​മ​ല ജൂ​നി​യ​ർ സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ, ഇ​വാ​നാ സി​ജോ - സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ, നീ​ലൂ​ർ, ആ​ത്മി​ക വി​നീ​ഷ് - സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ, തോ​ട്ടു​വാ.

ക​ഥ​പ​റ​ച്ചി​ൽ - യു​കെ​ജി വി​ഭാ​ഗം

ഒ​ന്നാം സ്ഥാ​നം: ഇ​നി​യാ സു​ബി​ൻ - ക്രി​സ്തു​ജ്യോ​തി കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ, ചെ​ത്തി​പ്പു​ഴ, ര​ണ്ടാം സ്ഥാ​നം: റ​യാ​ൻ അ​ബീ​ഷ് - സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ കൊ​ടു​വേ​ലി, മൂ​ന്നാം സ്ഥാ​നം: ബി​യോ​ണ്‍ റോ​സ് ബൈ​ജു - മോ​ഡേ​ണ്‍ സെ​ക്ക​റി സ്കൂ​ൾ, കാ​ഞ്ഞി​ര​ങ്ങാ​ട്. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ: ഫാ​ത്തി​മ ഹെ​സ കെ​ൻ​സ്്, - പ്ര​സ​ന്‍റേ​ഷ​ൻ നേ​ഴ്സ​റി സ്കൂ​ൾ ചേ​വാ​യൂ​ർ, ലൈ​ബ നൂ​റി​ൻ, - സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ണ്‍​വെ​ന്‍റ് പ്രീ ​പ്രൈ​മ​റി സ്കൂ​ൾ, വ​രാ​ന്ത​ര​പ്പ​ള്ളി, അ​നീ​സാ സു​രേ​ഷ് - എ​സ്.​എ​ച്ച്.​പ​ബ്ലി​ക് സ്കൂ​ൾ, തൃ​ക്കൊ​ടി​ത്താ​നം, ആ​ൽ​ഫോ​ൻ​സാ ജെ​യ്സ​ണ്‍ - ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, വെ​റ്റി​ല​പ്പാ​റ, നി​യാ ആ​ൻ ടോം​സി ഓ​ലി​ക്ക​ൽ - ലി​റ്റി​ൽ ഫ്്ള​വ​ർ നേ​ഴ്സ​റി സ്കൂ​ൾ, കാ​ഞ്ഞി​ര​മ​റ്റം, പ​വി​ത്ര പി.​എ​സ്. - നി​ർ​മല ജൂ​നി​യ​ർ സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ, അ​ന​ന്യ അ​നൂ​പ് - സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, പാ​പ്പ​നം​കോ​ട്, ആ​രു​ദ്ര ക​ണ്ണം​പാ​ത്ത് - റാ​ണി ജ​യ് കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ നി​ർ​മല​ഗി​രി, നി​വേ​ദ്യ ആ​ർ. നാ​യ​ർ - ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ, നാ​ലാ​ഞ്ചി​റ, എ​ൽ​സ മ​രി​യ അ​ജീ​ഷ് - ക്ലൂ​ണി പ​പ്ലി​ക് സ്കൂ​ൾ, ചേ​പ്പും​പാ​റ, ളാ​ക്കാ​ട്ടൂ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.