പെ​രി​യാ​റ്റി​ൽ കാ​ണാ​താ​യ‍​ ആൾ മൂന്നാം നാൾ കോ​ട്ട​യ​ത്ത് പൊ​ങ്ങി
പെ​രി​യാ​റ്റി​ൽ കാ​ണാ​താ​യ‍​ ആൾ മൂന്നാം നാൾ കോ​ട്ട​യ​ത്ത് പൊ​ങ്ങി
Monday, September 28, 2020 12:45 AM IST
ആ​​​ലു​​​വ: കാ​​ണാ​​താ​​യ ആ​​ൾ​​ക്കു​​വേ​​ണ്ടി പെ​​​രി​​​യാ​​​റ്റി​​​ൽ മൂ​​​ന്നാം ദി​​​ന​​​വും​ തെ​​ര​​​ച്ചി​​​ൽ തു​​ട​​രു​​ന്ന​​​തി​​​നി​​​ടെ ഇ​​യാ​​ളെ കോ​​​ട്ട​​​യ​​​ത്ത് ക​​​ണ്ടെ​​​ത്തി. ആ​​​ലു​​​വ മു​​​പ്പ​​​ത്ത​​​ടം മി​​​ല്ലു​​​പ​​​ടി സ്വ​​​ദേ​​​ശി സു​​​ധീ​​​റി​​​നെ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു കൊ​​​ണ്ടു​​​ള്ള മാ​​​ന​​​സി​​​ക വി​​​ഷ​​​മ​​​ത്തി​​​ലാ​​ണു താ​​​ൻ വീ​​​ടു​​​വി​​​ട്ടു പോ​​​യ​​​തെ​​​ന്നു സു​​​ധീ​​​ർ പ​​​റ​​​ഞ്ഞു.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്ത് വ​​​സ്ത്ര​​​ങ്ങ​​​ളും മൊ​​​ബൈ​​​ൽ ഫോ​​​ണും ചെ​​​രി​​​പ്പും ഉ​​​പേ​​​ക്ഷി​​​ച്ച ശേ​​​ഷം സു​​​ധീ​​​ർ അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​യാ​​ളെ പെ​​രി​​യാ​​റ്റി​​ൽ കാ​​ണാ​​താ​​യെ​​ന്ന് ക​​രു​​തി ആ​​​ലു​​​വ ഈ​​​സ്റ്റ് പോ​​​ലീ​​​സ് കേ​​​സ് എ​​​ടു​​​ത്തി​​രു​​ന്നു. വെ​​ള്ളി​​യാ​​ഴ്ച മു​​​ത​​​ൽ അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​യും നാ​​​ട്ടു​​​കാ​​​രും ചേ​​ർ​​ന്ന് തെ​​ര​​ച്ചി​​ലും അ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ​​യും തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സു​​ധീ​​റി​​നെ കോ​​ട്ട​​യ​​ത്തുനി​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.