കോവിഡ് മരണങ്ങൾ
കോവിഡ് മരണങ്ങൾ
Wednesday, September 30, 2020 12:23 AM IST
ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃഹനാഥൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് പൊ​ന്നാം​വെ​ളി കൊ​ച്ച​ടി നി​ക​ർ​ത്തി​ൽ അ​ശോ​ക​നാ(55)​ണു മ​രി​ച്ച​ത്. നാ​ലു മാ​സം മു​ന്പു മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പ​നി​യും ജ​ല​ദോ​ഷ​വും ഉ​ണ്ടാ​കു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ശോ​ക​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30നു ​മ​രി​ച്ചു. മ​ര​ണ​ശേ​ഷ​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: മ​ഹി​ളാ​മ​ണി. മ​ക്ക​ൾ: അ​ശ്വ​തി, ആ​തി​ര. മ​രു​മ​ക​ൻ: മ​നീ​ഷ്.

തി​രു​വ​ല്ല :കോ​വി​ഡ് ബാ​ധി​ച്ച് വീട്ടമ്മ മരിച്ചു. കു​റ്റൂ​ർ കി​ഴ​ക്കോ​നോ​ത​റ കു​ഴി​ക​ണ്ട​ത്തി​ൽ ടി. ​കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ന​റ്റ് കു​ര്യാ​ക്കോ​സ് (64)ആണ് മരിച്ചത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു . നാ​ല് ദി​വ​സം മു​മ്പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നു, ജി​നു, മീ​നു. മ​രു​മ​ക്ക​ൾ: ലി​ൻ​ക്ലോ​ൺ ജേ​ക്ക​ബ്, ര​ഞ്ജി​ത്ത് പീ​റ്റ​ർ, അ​ർ​ച്ചി രാ​ജ് ഏ​ബ്ര​ഹാം.


എ​ഴു​മ​റ്റൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് വയോധിക മരിച്ചു.എ​ഴു​മ​റ്റൂ​ർ വാ​ളാ​ഞ്ചേ​രി പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ ഭാ​ര​തി​യ​മ്മ (74)ആണ് മ​രി​ച്ച​ത്.​ സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​മോ​ദ്, പ​രേ​ത​നാ​യ പ്ര​ദീ​പ്. മ​രു​മ​ക​ൾ: ചി​ത്ര.

ഹ​രി​പ്പാ​ട് :കോ​വി​ഡ് ബാ​ധി​ച്ച് വ്യാ​പാ​രി മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ ബ​സ്റ്റാ​ന്‍റി​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ സ്റ്റോ​ഴ്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​ന്ന ആ​റാ​ട്ടു​പു​ഴ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ബ്ദു​ൽ സ​മ​ദാ​ണ് ( 62 ) മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ക​ഴി​ഞ്ഞ 20-ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗം വ​ഷ​ളാ​യ​തി​നെ, തു​ട​ർ​ന്ന് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ആ​റ് മ​ണി​യോ​ടെ മ​ര​ണ​ം സംഭവിച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി​ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ജ.മ​ക്ക​ൾ: റൂ​ബി​യ, ഷാ​ജ​ഹാ​ൻ.മ​രു​മ​ക​ൻ: നി​യാ​സ് . ക​ബ​റ​ട​ക്കം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.