ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ദൈ​ര്‍​ഘ്യം: സി​ബി​എ​സ്ഇ​യു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ദൈ​ര്‍​ഘ്യം: സി​ബി​എ​സ്ഇ​യു​ടെ അ​ഭി​പ്രാ​യം  പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, September 30, 2020 12:23 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ദൈ​​​ര്‍​ഘ്യം നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. സി​​​ബി​​​എ​​​സ്ഇ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ മീ​​​റ്റിം​​​ഗ് ന​​​ട​​​ത്തി ഇ​​​തു തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞ 11ന് ​​​ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം​​​ചെ​​​യ്ത് തി​​​രു​​​വ​​​ല്ല​​​യി​​​ലെ സെ​​​ന്‍റ് മേ​​​രീ​​​സ് റെ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ഹ​​​ര്‍​ജി ഒ​​​ക്ടോ​​​ബ​​​ര്‍ 14 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കും.


ഒ​​​രു ദി​​​വ​​​സ​​​ത്തെ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സി​​​ന്‍റെ ദൈ​​​ര്‍​ഘ്യം ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല്‍ കൂ​​​ട​​​രു​​​ത്, ടേം ​​​പ​​​രീ​​​ക്ഷ​​​യ്ക്കു സ​​​മാ​​​ന​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ പാ​​​ടി​​​ല്ല തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ക്ലാ​​​സ് ന​​​ട​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഈ ​​​ഹ​​​ര്‍​ജി നേ​​​ര​​​ത്തെ പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ഈ ​​​ര​​​ണ്ടു വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.