മേ​ള​ക​ളി​ലെ അ​മ്യൂ​സ്‌​മെ​ന്‍റ് റൈ​ഡു​ക​ള്‍​ക്ക് ലൈ​സ​ന്‍​സ്: സ​ര്‍​ക്കാ​ര്‍ മ​ാര്‍​ഗ​രേ​ഖ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു
Wednesday, September 30, 2020 12:46 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വി​​​വി​​​ധ മേ​​​ള​​​ക​​​ളി​​​ലും തീം ​​​പാ​​​ര്‍​ക്കു​​​ക​​​ളി​​​ലും അ​​​മ്യൂ​​​സ്മെ​​​ന്‍റ് റൈ​​​ഡു​​​ക​​​ള്‍​ക്ക് ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ര്‍​ഗ​​​രേ​​​ഖ​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. ഇ​​​ത്ത​​​രം റൈ​​​ഡു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 20 നാ​​​ണ് മാ​​​ര്‍​ഗ​​​രേ​​​ഖ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​തു ശ​​​രി​​​വ​​​ച്ച് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി.


ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്ത് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജ​​​യന്‍റ് വീ​​​ല്‍, മ​​​ര​​​ണ​​​ക്കി​​​ണ​​​ര്‍, ഡ്രാ​​​ഗ​​​ണ്‍ ട്രെ​​​യി​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ന​​​ഗ​​​ര​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന​​​തി​​​നെ​​​തി​​​രേ തോ​​​ട്ടു​​​മു​​​ഖം സ്വ​​​ദേ​​​ശി എം.​​​എ​​​ന്‍. ഗി​​​രീ​​​ഷ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ത്ത​​​രം റൈ​​​ഡു​​​ക​​​ള്‍​ക്ക് ലൈ​​​സ​​​ന്‍​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി 2019 ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​ക​​​ള്‍ വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.