സ്വ​ര്‍​ണ​ക്ക​ട​ത്ത്്: റ​മീ​സി​നെ​യും ജ​ലാ​ലി​നെ​യും ജ​യി​ലി​ല്‍ ചോ​ദ്യംചെ​യ്യാ​ന്‍ അ​നു​മ​തി
Wednesday, September 30, 2020 12:46 AM IST
കൊ​​​ച്ചി: യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ കെ.​​​ടി. റ​​​മീ​​​സ്, എ.​​​എം. ജ​​​ലാ​​​ല്‍ എ​​​ന്നി​​​വ​​​രെ ജ​​​യി​​​ലി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി. എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു വി​​​യ്യൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലില്‍​വ​​​ച്ചു ചോ​​​ദ്യം​​​ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.

നാ​​​ലുദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും കോ​​​ട​​​തി മൂ​​​ന്നുദി​​​വ​​​സം മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ച്ചു​​​ള്ളു. സ്വ​​​ര്‍​ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്തി​​​നു പി​​​ന്നി​​​ല്‍ ന​​​ട​​​ന്ന ഹ​​​വാ​​​ലാ-​​​ബേനാ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍, ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ഡി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍, സ്വ​​​പ്ന സു​​​രേ​​​ഷ്, സ​​​രി​​​ത്, ഫൈ​​​സ​​​ല്‍ ഫ​​​രീ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു നി​​​ല​​​വി​​​ല്‍ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.