തോമസിനു ഹൃദയവും കരളും വലതുഭാഗത്താണ്...
Wednesday, September 30, 2020 12:47 AM IST
ക​​ടു​​ത്തു​​രു​​ത്തി: മു​​ട്ടു​​ചി​​റ ടൗ​​ണി​​ൽ ബേ​​ക്ക​​റി ന​​ട​​ത്തു​​ന്ന തോ​​മ​​സി​​ന്‍റെ ഹൃ​​ദ​​യ​​മി​​ടി​​പ്പ​​റി​​യ​​ണ​​മെ​​ങ്കി​​ൽ വ​​ല​​തു​​ഭാ​​ഗ​​ത്തെ നെ​​ഞ്ചി​​ൽ കൈ ​​വ​​യ്ക്ക​​ണം. കാ​​ര്യ​​മ​​റി​​യാ​​തെ ഇ​​ട​​തു​നെ​​ഞ്ചി​​ൽ കൈ ​​വ​​ച്ചാ​​ൽ ഡോ​​ക്ട​​റാ​​ണെ​​ങ്കി​​ൽ​പോ​​ലും ഞെ​​ട്ടും.

കൈ​​യു​​ടെ കു​​ഴ​​പ്പ​​മാ​​ണെ​​ന്നു ക​​രു​​തി സ്റ്റെ​​ത​​സ്​​കോ​​പ്പ് വ​​ച്ചാ​​ലും ഹൃ​​ദ​​യം മി​​ടി​​ക്കു​​ന്ന​​ത് ക​​ണ്ടെ​​ത്താ​​നാ​​വി​​ല്ല. തോ​​മ​​സി​​നു ഹൃ​​ദ​​യം ഇ​​ല്ലാ​​ത്ത​​ത​​ല്ല ഈ ​​ഞെ​​ട്ട​​ലി​​നു കാ​​ര​​ണം. അ​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഹൃ​​ദ​​യം വ​​ല​​തു​വ​​ശ​​ത്താ​ണെ​ന്ന​തുത​ന്നെ കാ​ര​ണം. ല​​ക്ഷ​​ത്തി​​ൽ ഒ​​രാ​​ൾ​​ക്കു മാ​​ത്ര​​മേ വ​​ല​​തു​​വ​​ശ​​ത്തു ഹൃ​​ദ​​യം വ​​രാ​​റു​​ള്ളൂ. ആ​​ദി​​ത്യ​​പു​​രം കു​​ഴി​​പ്പി​​ൽ കെ.​​എ. തോ​​മ​​സി​​ന്‍റെ (67) ഹൃ​​ദ​​യം മാ​​ത്ര​​മ​​ല്ല ക​​ര​​ളും പ്ലീ​​ഹ​​യും മ​​റ്റ് ആ​​ന്ത​​രി​​ക അ​​വ​​യ​​വ​​ങ്ങ​​ളെ​​ല്ലാം വ​​ല​​തു​വ​​ശ​​ത്താ​​ണ്.

പ​​ത്താം വ​​യ​​സി​​ൽ കാ​​ലി​​ലെ സ​​ന്ധി​​ക​​ൾ​​ക്കു നീ​​രും വേ​​ദ​​ന​​യും വ​​ന്ന​​പ്പോ​​ൾ ചി​​കി​​ത്സ​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഹൃ​​ദ​​യ​​വും മ​​റ്റ് ആ​​ന്ത​​രി​​ക അ​​വ​​യ​​വ​​ങ്ങ​​ളും വ​​ല​​തു വ​​ശ​​ത്താ​​ണെ​​ന്ന യാ​​ഥാ​​ർ​​ഥ്യം തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. മ​​നു​​ഷ്യ​​രു​​ടെ ഹൃ​​ദ​​യ​​വും ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളും ഇ​​രി​​ക്കു​​ന്ന​​ത് സാ​​ധാ​​ര​​ണ ശ​​രീ​​ര​​ത്തി​​ന്‍റെ ഇ​​ട​​തു ഭാ​​ഗ​​ത്താ​​ണ്. ഹൃ​​ദ​​യം വ​​ല​​തു വ​​ശ​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന​​വ​​രെ പ​​ല​​യി​​ട​​ത്തും കാ​​ണാ​​റു​​ണ്ടെ​​ങ്കി​​ലും എ​​ല്ലാ ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളും വ​​ല​​തു വ​​ശ​​ത്തു​​ള്ള മ​​നു​​ഷ്യ​​ർ അ​​പൂ​​ർ​​വ​​മാ​​ണെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​രും പ​​റ​​യു​​ന്നു. "ഡി​​സ്ട്രോ​​കാ​​ഡി​​യാ സൈ​​റ്റ് ഓ​​ഫ് ഇ​​ൻ​​വേ​​ഴ്സ​​സ്' എ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ വി​​ളി​​ക്കു​​ന്ന പ്ര​​തി​​ഭാ​​സ​​മാ​​ണി​​ത്. ജ​ന്മ​നാ അ​​വ​​യ​​വ​​ങ്ങ​​ൾ​​ക്ക് സ്ഥാ​​ന​​മാ​​റ്റം ഉ​​ണ്ടെ​​ങ്കി​​ലും നാ​​ളി​​തു​​വ​​രെ പ​​റ​​യ​​ത്ത​​ക്ക ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളൊ​​ന്നു​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നു തോ​​മ​​സ് പ​​റ​​യു​​ന്നു. പ​​രേ​​ത​​യാ​​യ സോ​​ഫി​​യാ​​ണ് തോ​​മ​​സി​​ന്‍റെ ഭാ​​ര്യ. സോ​​ളി, സോ​​ണി എ​​ന്നി​​വ​​രാ​​ണ് മ​​ക്ക​​ൾ.



ബി​​ജു ഇ​​ത്തി​​ത്ത​​റ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.