എറണാകുളം ജില്ലയിൽ കോ​വി​ഡ് ബാധിച്ച് നാലുപേർ മരിച്ചു
Thursday, October 1, 2020 12:57 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ക​രി​ങ്ങാം​തു​രു​ത്തി​ൽ പൂ​തം​പ​ള്ള​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​രു​ന്ന​ൻ മ​ക​ൻ ബി​ജു (42), ഒ​ള​നാ​ട് കോ​ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ പേറു ജോ​ർ​ജ് (85) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി.

ബി​ജു ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: ചി​റ​യം വ​ട​ക്കേ​മാ​ലി​ൽ കേ​ശ​വ​ന്‍റെ മ​ക​ൾ അ​ജി​ത. മ​ക​ൻ: ആ​ൽ​വി​ൻ.

റി​ട്ട. കാ​ർ​ഷി​ക സ​ർ​വ​ക​ല​ാശാ​ല ജീ​വ​ന​ക്കാ​ര​നാ​യ പേ​റു ജോ​ർ​ജി​നെ ഒ​രാ​ഴ്ച​മു​ന്പ് ക​ടു​ത്ത പ​നി​മൂ​ലം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ബേ​ബി. മ​ക്ക​ൾ: സു​നി​ത, സീ​ന, സി​ജു. മ​രു​മ​ക്ക​ൾ: ഡോ​ണ​സ് തോ​മ​സ്, ഡോ. ​സി.​വി. ജോ​സ്, ജാ​സ്മി​ൻ സി​റി​യ​ക്.

കോ​ത​മം​ഗ​ലം: ക​ര​ൾ​മാ​റ്റ ശാ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പി​ണ്ടി​മ​ന കു​റു​മ​റ്റം കോ​ട്ടേ​ക്കാ​വി​ന് സ​മീ​പം പു​ല്ലാ​ട്ട് ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ മ​ക​ൻ ലാ​ൽ​സ​ണ്‍ പി. ​നാ​യ​ർ (49) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് ലാ​ൽ​സ​ണെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർഛി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്തും.​മാ​താ​വ്: പൊ​ന്ന​മ്മ. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: പാ​ർ​വ​തി, ഭ​ദ്ര.


വൈ​പ്പി​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​നു കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ കോ​വി​ഡ് പി​ടി​പെ​ട്ട് മ​രി​ച്ചു. നാ​യ​ര​ന്പ​ലം വെ​ളി​യ​ത്ത് പ​റ​ന്പ് താ​യാ​ട്ട് പ​റ​ന്പി​ൽ ന​കു​ല​ൻ (64) ആ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ബ​ന്ധ​ന​വ​ല നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​യാ​ൾ വെ​ള്ളി​യാ​ഴ്ച വൈ​പ്പി​ൻ ഹാ​ർ​ബ​റി​ൽ പ​ണി​ക്ക് പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നു ശ​നി​യാ​ഴ്ച പ​നി പി​ടി​ക്കു​ക​യും കോ​വി​ഡ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ന​കു​ല​ൻ ക്വാ​റ​ന്‍റൈ​നി​ൽ ആ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​കു​ല​നെ ടെ​സ്റ്റി​നു വി​ധേ​യ​മാ​ക്കി.

ചൊ​വ്വാ​ഴ്ച ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ൻ ക​ള​മ​ശേ​രി മെ​ഡി. കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് നാ​യ​ര​ന്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ഗീ​ത. മ​ക്ക​ൾ: നി​ബി​ൻ, നീ​തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.