പത്തനംതിട്ട ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു മരണം
Thursday, October 1, 2020 12:57 AM IST
തി​രു​വ​ല്ല: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തി​രു​മൂ​ല​പു​രം ക​രി​മ്പി​ൻ കാ​ലാ​യി​ൽ കെ. ​ഡി. തോ​മ​സാ (74)ണ് ​ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി വീ​ട്ടി​ൽ ക​ഴി​യ​വെ ചൊ​വ്വാ​ഴ്ച ര​ക്തം ഛർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​സ്കാ​രം തു​ക​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: മോ​നി​ച്ച​ൻ (സെ​ബാ​സ്റ്റ്യ​ൻ), എ​ൽ​സി, ജെ​റോം, ഫാ. ​അ​ല​ക്സാ​ണ്ട​ർ (ബി​ജു). മ​രു​മ​ക്ക​ൾ: ജെ​നി, ബൈ​ജു, ഷീ​ജ.

തി​രു​വ​ല്ല: കോ​വി​ഡ് ബാ​ധി​ച്ച് തി​രു​വ​ല്ല കെ​എ​സ്എ​ഫ്ഇ ശാ​ഖ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മ​തി​ൽ ഭാ​ഗം വ​സ​ന്ത ഭ​വ​നി​ൽ രാ​മ​ദാ​സ് ആ​ചാ​രി (66) യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി രാ​മ​ദാ​സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​ മ​രി​ച്ചു. ഭാ​ര്യ: വ​സ​ന്ത​രാ​മ​ദാ​സ് മ​ക്ക​ൾ: രാ​ഹു​ൽ​ദാ​സ്, അ​ശ്വ​തി​ദാ​സ്. മ​രു​മ​ക്ക​ൾ: ര​മേ​ശ് ര​ഘു നാ​ഥ്‌ (അ​ബു​ദാ​ബി), ശി​ല്പ രാ​ഹു​ൽ.


ത​ടി​യൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ഗൃഹനാഥൻ ചെ​ന്നൈ​യി​ൽ മ​രി​ച്ചു.കു​രി​ശും​മൂ​ട്ടി​ൽ കെ. ​ജെ. മാ​ത്തു​ക്കു​ട്ടി (രാ​ജു - 65) ആണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചത്. സം​സ്കാ​രം പി​ന്നി​ട്. ഭാ​ര്യ: സു​സ​മ്മ. മ​ക്ക​ൾ: ജെം​സി, ജോ​ജ​ൻ കെ. ​മാ​ത്യു (ഒ​റാ​ക്കി​ൾ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്, ചെ​ന്നൈ). മ​രു​മ​ക​ൻ: ഷൈ​ജു. ദേ​ശാ​ഭി​മാ​നി പ​ത്ത​നം​തി​ട്ട ബ്യൂ​റോ ചീ​ഫ്‌ ഏ​ബ്ര​ഹാം ത​ടി​യൂ​ർ സ​ഹോ​ദ​ര​നാ​ണ്‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.