കോട്ടയം ജില്ലയിൽ മൂന്നു കോവിഡ് മരണം
Thursday, October 1, 2020 12:57 AM IST
ച​ങ്ങ​നാ​ശേ​രി : കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു.മാ​മ്മൂ​ട് ചെ​ത്തി​പ്പു​ഴ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ ചെ​ത്തി​പ്പു​ഴ സാ​ബു ജേ​ക്ക​ബ് (53)ആണ് മ​രി​ച്ചത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തെ സെ​പ്റ്റം​ബ​ർ 10ന് ​തെ​ങ്ങ​ണ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. സം​സ്കാ​രം ഇന്നു 2.30നു മാ​മ്മൂ​ട് ലൂ​ർ​ദ്മാ​താ പള്ളിയിൽ.ഭാ​ര്യ: വി​നീ​ത ന​ട​യ്ക്ക​പ്പാ​ടം ചി​റ്റേ​ട്ടു​ക​ളം കു​ടും​ബാം​ഗം.മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ, അ​ഞ്ജ​ലി (വി​ദ്യാ​ർ​ഥി​നി), റ്റാ​റ്റാ​മോ​ൾ (9-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി, ​ഷാ​ന്താ​ൾ ജി​എ​ച്ച്എ​സ് മാ​മ്മൂ​ട്).


ച​ങ്ങ​നാ​ശേ​രി: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മാ​മ്മൂ​ട് ഇ​ല​വും​മൂ​ട്ടി​ൽ ജോ​സ​ഫ് (ടോ​മി​ച്ച​ൻ - 62) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡങ്ങ​ൾ പാ​ലി​ച്ച​ല്ല ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​രി​ച​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഭാ​ര്യ: സാ​ലി​മ്മ തൃ​ക്കൊ​ടി​ത്താ​നം കേ​ച്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​ന്‍റോ, റ്റി​ൽ​മി. മ​രു​മ​ക്ക​ൾ: ലി​ന്‍റ, സാ​ജ​ൻ ക​രിം​കു​റ്റി​യി​ൽ. സംസ്കാരം നടത്തി.



കു​മ​ര​കം: കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ൽ കൊ​ല്ല​ക​രി പാ​ട​ത്തി​ന്‍റെ തെ​ക്കേ ചി​റ​യി​ൽ നാ​ര​ക​ത്ര പാ​ല​ത്തി​നു സ​മീ​പം സ​ജീ​വ് ഭ​വ​ന​ത്തി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ സു​ശീ​ല (55) ആ​ണ് മ​രി​ച്ച​ത്.

പ്ര​മേ​ഹ​വും ശ്വാ​സം മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന സു​ശീ​ല​യെ കു​മ​ര​കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്തു സെ​ന്‍റ​റി​ലും ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സി​പ്പി​ച്ച​തി​നു​ശേ​ഷം 17നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും 22ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു റ​ഫ​ർ ചെ​യ്തെ​ങ്കി​ലും കോ​ട്ട​യം ടൗ​ണി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് 23ന് ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പ​രേ​ത ചെ​ങ്ങ​ളം വ​ട​ക്ക് മാ​ന്ത​റ കു​ടും​ബാ​ംഗം. മ​ക്ക​ൾ: അ​മി​ൽ, ആ​ര്യ. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മു​ട്ട​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.