സ​ന്യാ​സി​നി​ക​ള്‍​ക്കുനേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നു കെ​സി​ബി​സി
സ​ന്യാ​സി​നി​ക​ള്‍​ക്കുനേ​രെ  സൈ​ബ​ര്‍ ആ​ക്ര​മ​ണം: മു​ഖ്യ​മ​ന്ത്രി  ഇ​ട​പെ​ട​ണ​മെ​ന്നു കെ​സി​ബി​സി
Thursday, October 1, 2020 12:57 AM IST
കൊ​​​ച്ചി: സ​ന്യ​സ്ത​ര്‍​ക്കു​നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ നേ​രി​ടാ​ൻ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന്‍ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

​വി​​ദ്യാ​​ഭ്യാ​​സ-​​ആ​​തു​​ര ശ്രു​​ശ്രൂ​​ഷ മേ​​ഖ​​ല​​യി​​ലും മ​​റ്റു രം​​ഗ​​ങ്ങ​​ളി​​ലും നി​​സ്വാ​​ർ​​ഥ സേ​​വ​​നം ചെ​​യ്യു​​ന്ന​​വ​​രാ​​ണ് കേരളത്തിലെ 40,000 ​​​ഓളം ക​​​ത്തോ​​​ലി​​​ക്കാ സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍. വ​​​ള​​​രെ​​​യേ​​​റെ അ​​​വ​​​ഹേ​​​ള​​​ന​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​ അ​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്നു.


എ​​​ന്നാ​​​ല്‍ പ​​രാ​​തി​​ക​​ൾ ന​​ൽ​​കി​​യി​​ട്ടും കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍​ക്കെ​​​തി​​​രെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​അ​​വ​​ഗ​​ണ​​ന​​യി​​ൽ കേ​​​ര​​​ള​​​ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​വെ​​ന്നും സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍​ക്കു​​​മേ​​​ല്‍ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.