ബാ​ബ​റി മ​സ്ജി​ദ് ; വി​ധി ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്: കോ​ടി​യേ​രി
Thursday, October 1, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ത്ത കേ​​​സി​​​ൽ എ​​​ല്ലാ പ്ര​​​തി​​​ക​​​ളേ​​​യും വി​​​ട്ട​​​യ​​​ച്ച കോ​​​ട​​​തി വി​​​ധി മ​​​ത​​​നി​​​ര​​​പേ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളെ ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യും ഇ​​​പ്പോ​​​ഴും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​മാ​​​ണു ല​​​ക്നോ കോ​​​ട​​​തി വി​​​ധി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ലോ​​​ക​​​മാ​​​കെ ത​​​ത്സ​​​മ​​​യം ക​​​ണ്ട കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന​​​തും അ​​​തീ​​​വ ഗൗ​​​ര​​​വ​​​മുള്ളതാ​​​ണ്.


പ​​​ള്ളി ത​​​ക​​​ർ​​​ക്കു​​​ന്ന​​​തും അ​​​തി​​​ൽ ആ​​​ഹ്ലാ​​​ദി​​​ച്ച് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ആ​​​ലിം​​​ഗ​​​നം ചെയ്യു​​​ന്ന​​​തും വ​​​രെ ടെ​​​ലി​​​വി​​​ഷ​​​ൻ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ലോ​​​കം ക​​​ണ്ട​​​ത് തെ​​​ളി​​​വു​​​ക​​​ളാ​​​കാ​​​തെ പോ​​​യ​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്നു സി​​​ബി​​​ഐ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.