ദേ​ശീ​യ പ്രാ​ർ​ഥ​നാ ദി​നാ​ച​ര​ണം നാ​ളെ
ദേ​ശീ​യ പ്രാ​ർ​ഥ​നാ ദി​നാ​ച​ര​ണം നാ​ളെ
Thursday, October 1, 2020 1:52 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഭാ​ര​ത​ത്തി​ലെ വി​വി​ധ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ പ്ര​യ​ർ ഫോ​ർ ഇ​ന്ത്യ (യു​സി​പി​ഐ) ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ദേ​ശീ​യ പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ക്കും.

കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി സാ​മൂ​ഹി​ക സേ​വ​ന​ത​ല​ങ്ങ​ളി​ലും സ​ർ​ക്കാ​ർ- അ​ർ​ധസ​ർ​ക്കാ​ർ-സ്വകാര്യമേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ​പ്പെ​ട്ട ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സീ​റോ മ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​നും ച​ങ്ങ​നാ​ശേ​രി എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റും ചേ​ർ​ന്ന് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സൂം ​മു​ഖേ​ന പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തും.


സി​ബി​സി​ഐ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ക്നാ​നാ​യ സ​ഭ ആ​ർ​ച്ച്ബി​ഷ​പ് കു​റി​യാ​ക്കോ​സ് മാ​ർ സേ​വ​റി​യോ​സ്, സി​ബി​സി​ഐ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ബി ക​റു​ക​പ്പ​റ​ന്പി​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ഈ ​പ്രാ​ർ​ഥ​ന​യി​ൽ ഒ​ത്തു​ചേ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.