ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ഭ​ര​ണ​ത്തി​നും സി​പി​എം നി​യ​മ​നം
ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ്  ഭ​ര​ണ​ത്തി​നും സി​പി​എം നി​യ​മ​നം
Thursday, October 1, 2020 1:52 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന ഓ​​ർ​​ഫ​​നേ​​ജ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് രൂ​​പീ​​ക​​ര​​ണം ഒ​​രു വ​​ർ​​ഷ​​മാ​​യി അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ൽ തു​​ട​​രു​​ന്പോ​​ഴും ത​​ല​​പ്പ​​ത്ത് സി​​പി​​എം പാ​​ർ​​ട്ടി നി​​യ​​മ​​നം. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നി​​ല​​വി​​ലെ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ൾ​​ക്ക് ചു​​മ​​ത​​ല​​യോ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ ന​​ൽ​​കാ​​തി​​രി​​ക്കേ​ മെം​​ബ​​ർ സെ​​ക്ര​​ട്ട​​റി പ​​ദ​​വി അ​​ല​​ങ്ക​​രി​​ക്കു​​ന്ന​​ത് അ​​രല​​ക്ഷ​​ത്തി​​നുമേ​​ൽ രൂ​​പ വേ​​ത​​നം പ​റ്റു​ന്ന ത​​ല​​സ്ഥാ​​ന​​ത്തെ സി​​പി​​എം നേ​​താ​​വി​​ന്‍റെ ഭാ​​ര്യ.

മെം​​ബ​​ർ സെ​​ക്ര​​ട്ട​​റിയായി ഈ ​​രം​​ഗ​​ത്ത് അ​​നു​​ഭ​​വ​​ജ്ഞാ​​ന​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​നെ പ്ര​​മോ​​ഷ​​നി​​ലോ ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ലോ നി​​യ​​മി​​ക്ക​​ണമെ​​ന്ന നി​​ബ​​ന്ധ​​ന പാ​​ലി​​ക്കാ​​തെ കാ​​ലാ​​വ​​ധി തീ​​രു​​ന്ന മു​​റ​​യ്ക്ക് പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​​ര്യ​​ക്ക് തു​​ട​​ർനി​​യ​​മ​​നം ന​​ൽ​​കാ​​നാ​​ണ് നീ​​ക്കം. ഈ ​​നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സെ​​ക്ര​​ട്ട​​റി ഇ​​ൻ ചാ​​ർ​​ജാ​​യി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​ർ സു​​ഭാ​​ഷ് കു​​മാ​​റി​​നെ നി​​യ​​മി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ബോ​​ർ​​ഡി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​ർ ക​​ടു​​ത്ത അ​​നാ​​സ്ഥ പു​​ല​​ർ​​ത്തു​​ക​​യാ​​ണ്.


ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ഓ​​ർ​​ഫ​​നേജ​​സ് ആ​​ൻ​​ഡ് ക്രി​​സ്ത്യ​​ൻ ഹോം​​സി​​ന്‍റെ കീ​​ഴി​​ൽ ര​​ണ്ടാ​​യി​​ര​​ത്തോ​​ളം സ്ഥാ​​പ​​ന​​ങ്ങ​​ളും ഒ​​രു ല​​ക്ഷ​​ത്തോ​​ളം അ​​ന്തേ​​വാ​​സി​​ക​​ളു​​മു​​ണ്ട്. ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന​​തും നാ​​ലു​​ വ​​ർ​​ഷം കൂ​​ടു​​ന്പോ​​ൾ അം​​ഗീ​​കാ​​രം പു​​തു​​ക്കി കൊ​​ടു​​ക്കു​​ന്ന​​തും ഓ​​ർ​​ഫ​​നേ​​ജ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡാ​​ണ്. ഒ​​ട്ടേ​​റെ ക​​രി​​നി​​യ​​മ​​ങ്ങ​​ൾ അ​​ഗ​​തി​​മ​​ന്ദി​​ര ന​​ട​​ത്തി​​പ്പി​​ൽ അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.