കോ​​വി​​ഡ് ചി​​കി​​ത്സ​​ക്ക് ഒൗ​​ഷ​​ധ​​സം​​യു​​ക്തം നി​​ർ​​ദേ​​ശി​​ച്ച് കേ​​ര​​ള​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഗ​​വേ​​ഷ​​ക​​ർ
Thursday, October 1, 2020 11:07 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ച്ച്.​​ഐ.​​വി.​​ചി​​കി​​ത്സ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച് വ​​ന്നി​​രു​​ന്ന ര​​ണ്ട് ഔ​​ഷ​​ധ​​ങ്ങ​​ളു​​ടെ സം​​യു​​ക്തം കോ​​വി​​ഡ് ചി​​കി​​ത്സ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വു​​മാ​​യി കേ​​ര​​ള​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഗ​​വേ​​ഷ​​ക​​ർ. റി​​റ്റോ​​നാ​​വി​​ർ (Rit onav ir), അ​​റ്റ​​സ​​നാ​​വി​​ർ (Ataza navir) എ​​ന്നീ ഔ​​ഷ​​ധ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത​​മാ​​ണ് കേ​​ര​​ള​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​യോ​​ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് വ​​കു​​പ്പി​​ലെ ഗ​​വേ​​ഷ​​ക​​ർ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. aylor & Francis പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന, നാ​​ല് പ​​തി​​റ്റാ​​ണ്ടേ ാളം ​​പാ​​ര​​ന്പ​​ര്യ​​മു​​ള​​ള Bio-Molecular Structure and Dy namics എ​​ന്ന ജേ​​ർ​​ണ​​ലി​​ൽ ആ​​ണ് ക​​ണ്ടെ​​ത്ത​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ള​​ള​​ത്.

റി​​റ്റോ​​നാ​​വി​​ർ കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ മെ​​യി​​ൻ പ്രോ​​ട്ടീ​​യെ​​സ് ത​​ന്മാ​​ത്ര​​യെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മ​​ല്ലാ​​താ​​ക്കു​​ന്ന​​തി​​നൊ​​പ്പം മ​​നു​​ഷ്യ​​കോ​​ശ​​ത്തി​​ൽ കൊ​​റോ​​ണ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന പ​​ങ്കാ​​ളി​​യാ​​കു​​ന്ന TMPRSS2 എ​​ന്ന പ്രോ​​ട്ടീ​​ൻ ത​​ന്മാ​​ത്ര​​യെ​​ക്കൂ​​ടി ബ​​ന്ധ​​ന​​ത്തി​​ൽ ആ​​ക്കു​​ന്നു. അ​​റ്റ​​സ​​നാ​​വി​​ർ ആ​​ക​​ട്ടെ മ​​നു​​ഷ്യ​​കോ​​ശ​​ത്തി​​ൽ കൊ​​റോ​​ണ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന പ​​ങ്കാ​​ളി​​യാ​​കു​​ന്ന CATHEPSIN-L എ​​ന്ന മ​​റ്റൊ​​രു പ്രോ​​ട്ടീ​​ൻ ത​​ന്മാ​​ത്ര​​യെ ബ​​ന്ധ​​ന​​ത്തി​​ൽ ആ​​ക്കു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ മൂ​​ന്ന് ത​​ന്മാ​​ത്ര​​ക​​ളി​​ൽ ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​ൽ രോ​​ഗ​​നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ശ​​ക്ത​​മാ​​യ ഫ​​ലം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഗ​​വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഡോ.​​സി.​​എ​​സ്.​​അ​​ഭി​​ന​​ന്ദ് , പ്ര​​ഫ.​​പി.​​ആ​​ർ.​​സു​​ധാ​​ക​​ര​​ൻ, പ്ര​​ഫ.​​ഉ​​മ്മ​​ൻ വി. ​​ഉ​​മ്മ​​ൻ, പ്ര​​ഫ.​​അ​​ച്യു​​ത്ശ​​ങ്ക​​ർ എ​​ന്നി​​വ​​ർ​​ക്കു പു​​റ​​മെ, ചെ​​ന്നൈ​​യി​​ലെ Dassalt Systems എ​​ന്ന ക​​ന്പ​​നി​​യി​​ലെ ശാ​​സ്ത്ര​​ജ്ഞ​​ൻ ഡോ.​​ആ​​ന​​ന്ദ് കൃ​​ഷ്ണ​​മൂ​​ർ​​ത്തി കൂ​​ടി ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.


ആ​​ന്‍റി-​​വൈ​​റ​​ൽ ഔ​​ഷ​​ധ​​ങ്ങ​​ൾ മ​​നു​​ഷ്യ​​രി​​ൽ ഉ​​പ​​യോ​​ഗി​​ച്ച് വ​​രു​​ന്ന​​തി​​നാ​​ൽ ഔ​​ഷ​​ധ പ​​രീ​​ക്ഷ​​ണ​​ത്തി​​ന് നീ​​ണ്ട ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ഡ്ര​​ഗ് റീ​​പ്പ​​ർ​​പ്പ​​സിം​​ഗ് എ​​ന്ന സ​​മീ​​പ​​ന​​ത്തി​​ൽ ഉ​​ള​​ള ഔ​​ഷ​​ധ സം​​യു​​ക്ത​​ത്തി​​നു ആ​​വ​​ശ്യ​​മി​​ല്ല. എ​​ന്നാ​​ൽ ഔ​​ഷ​​ധ​​ത്തി​​ന്‍റെ ഡോ​​സ് നി​​ശ്ച​​യി​​ക്കാ​​ൻ പ​​രീ​​ക്ഷ​​ണ​​വും ട്ര​​യ​​ലും ആ​​വ​​ശ്യം വ​​ന്നേ​​ക്കാം. തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി ഐ​​സി​​എം​​ആ​​റി​​നെ സ​​മീ​​പി​​ക്കാ​​ൻ ഗ​​വേ​​ഷ​​ക​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

കേ​​ര​​ള​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​യോ​​ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് വ​​കു​​പ്പി​​ലെ ഗ​​വേ​​ഷ​​ക​​ർ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​രോ​​ഗ്യ പ​​ച്ച എ​​ന്ന ഔ​​ഷ​​ധ​​ച്ചെ​​ടി​​യു​​ടെ ജീ​​നോം സീ​​ക്വ​​ൻ​​സ് ചെ​​യ്ത് അ​​പ​​ഗ്ര​​ഥി​​ച്ചു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു.

കേ​​ര​​ള​​സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​ൻ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​റാ​​യും കേ​​ന്ദ്ര മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി വ​​കു​​പ്പി​​ന്‍റെ സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സ് ഇ​​ൻ ആ​​യു​​ർ-​​ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് ആ​​ന്‍​ഡ് ക​​ന്പ്യൂ​​ട്ട​​ർ എ​​യ്ഡ​​ഡ് ഡ്ര​​ഗ് ഡി​​സൈ​​ൻ ആ​​യും അം​​ഗീ​​കാ​​ര​​മു​​ള​​ള വ​​കു​​പ്പാ​​ണ് കേ​​ര​​ള​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​യോ ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് വ​​കു​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.