കൊറിയറായി ദു​ബാ​യി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മം: യു​വാ​വ് പി​ടി​യി​ല്‍
കൊറിയറായി ദു​ബാ​യി​ലേ​ക്ക് ക​ഞ്ചാ​വ്  ക​ട​ത്താ​ന്‍ ശ്ര​മം: യു​വാ​വ് പി​ടി​യി​ല്‍
Friday, October 2, 2020 12:28 AM IST
കൊ​​​ച്ചി: വ​​​സ്ത്ര​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം കൊ​​റി​​യ​​റാ​​യി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ഞ്ചാ​​​വ് ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വാ​​​ഗ​​​മ​​​ണ്‍ പു​​​തു​​​വി​​​ളാ​​​ക​​​ത്ത് അ​​​ജീ​​​ഷ് ശ​​​ശി​​​ധ​​​ര​​​ന്‍ (25) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം എ.​​​എ​​​ല്‍. ജേ​​​ക്ക​​​ബ് റോ​​​ഡി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്വ​​കാ​​ര്യ കൊ​​​റി​​​യ​​​ര്‍ സ​​​ര്‍​വീ​​​സ് സ്ഥാ​​​പ​​​നം വ​​​ഴി​​​യാ​​​ണ് ഇ​​യാ​​ൾ ക​​​ഞ്ചാ​​​വ് ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​ച്ച​​ത്.

റെ​​​ഡി​​​മെ​​​യ്ഡ് വ​​​സ്ത്ര​​​ങ്ങ​​​ള്‍ക്കു​​ള്ളി​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ല്‍ മൂ​​​ന്ന​​​ര കി​​​ലോ ക​​​ഞ്ചാ​​​വാ​​ണ് പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​ത്. ദു​​​ബാ​​​യി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്കു​​ള്ള ട്രാ​​​ക്ക് സ്യൂ​​​ട്ട്, ടീ ​​​ഷ​​​ര്‍​ട്ട് അ​​​ട​​​ക്ക​​​മു​​​ള്ള റെ​​​ഡി​​​മെ​​​യ്ഡ് വ​​​സ്ത്ര​​​ങ്ങ​​​ള്‍ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ക​​ഞ്ചാ​​വ് അ​​ട​​ങ്ങി​​യ പാ​​​ഴ്സ​​​ല്‍ പ്ര​​​തി കൊ​​​റി​​​യ​​​ര്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.


ക​​ഞ്ചാ​​വ് ചെ​​​റി​​​യ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലാ​​ക്കി ഓ​​​രോ തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളോ​​​ടൊ​​പ്പം സ്‌​​​കാ​​​നിം​​​ഗി​​​ല്‍ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​ണ് ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.