ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ഫൈസലിനു പ​ങ്ക്
ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്  കേ​സി​ലും ഫൈസലിനു പ​ങ്ക്
Friday, October 2, 2020 12:28 AM IST
കോ​​​ഴി​​​ക്കോ​​​ട് : ക​​​രി​​​പ്പൂ​​​ര്‍ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലും കാ​​​രാ​​​ട്ട് ഫൈ​​​സ​​​ല്‍ പ്ര​​​തി. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് (ഡി​​​ആ​​​ര്‍​ഐ) അ​​​ന്വേ​​​ഷി​​​ച്ച കേ​​​സി​​​ന്‍റെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഏ​​​ഴാ​​​മ​​​നാ​​​യാ​​​ണ് കാ​​​രാ​​​ട്ട് ഫൈ​​​സ​​​ലു​​​ള്ള​​​ത്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി ഷ​​​ഹ​​​ബാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തിന്‍റെ പ​​​ങ്കാ​​​ളി​​​യാ​​​ണു ഫൈ​​​സ​​​ലെ​​​ന്നാ​​​യി​​​രു​​​ന്നു ഡി​​​ആ​​​ര്‍​ഐ​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍.

2013 ന​​​വം​​​ബ​​​ര്‍ എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്തി​​​യ ആ​​​റു കി​​​ലോ സ്വ​​​ര്‍​ണം ഡി​​​ആ​​​ര്‍​ഐ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി​​​നി റാ​​​ഹി​​​ല ചീ​​​രാ​​​യ്, പു​​​ല്‍​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​നി എ​​​യ​​​ര്‍​ഹോ​​​സ്റ്റ​​​സ് ഹി​​​റാ​​​മോ​​​സ വി. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കൊ​​​ടു​​​വ​​​ള്ളി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷ​​​ഹ​​​ബാ​​​സ്, ബ​​​ന്ധു അ​​​ബ്ദു​​​ല്‍ ലെ​​​യ്‌​​​സ്, അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി സ്വ​​​ദേ​​​ശി ന​​​ബീ​​​ല്‍ അ​​​ബ്ദു​​​ല്‍ ഖാ​​​ദ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്റ​​​ഫ് എ​​​ന്നി​​​വ​​​രും പി​​​ടി​​​യി​​​ലാ​​​യി. ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ല്‍നി​​​ന്നാ​​​ണു ഫൈ​​​സ​​​ലി​​​ന്‍റെ പ​​​ങ്ക് അ​​​റി​​​യാ​​​നാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.