സു​ഹൃ​ത്ത് ഓ​ടി​ച്ച മാ​രു​തി വാ​നിടി​ച്ച് യുവാവ് മരിച്ചു
Tuesday, October 20, 2020 12:33 AM IST
മു​ക്കൂ​ട്ടു​ത​റ: സു​ഹൃ​ത്ത് ഓ​ടി​ച്ച മാ​രു​തി വാ​നിടിച്ച് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വ് മരിച്ചു. അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പ്ലാ​മൂ​ട്ടി​ൽ ക​ണ്ണ​ൻ (40) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പാ​ല​ത്തി​ന്‍റെ അ​ക്ക​രെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ചാ​രി ക​ണ്ണ​ൻ നി​ൽ​ക്കു​മ്പോ​ൾ മാ​രു​തി വാ​നു​മാ​യി സു​ഹൃ​ത്ത് ഡ്രൈ​വ് ചെ​യ്ത് എ​ത്തു​ക​യും നി​യ​ന്ത്ര​ണം തെ​റ്റി വാ​ൻ ക​ണ്ണ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം സം​സ്ക​രി​ക്കും. സൗ​മ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ ആ​തി​ര, അ​പ്പു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.