കാസർഗോട്ട് കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്‌​ട​ർ ഉള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ കൂ​ടി മ​രി​ച്ചു
കാസർഗോട്ട് കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്‌​ട​ർ ഉള്‍​പ്പെ​ടെ  നാ​ലു​പേ​ര്‍ കൂ​ടി മ​രി​ച്ചു
Thursday, October 22, 2020 12:14 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്‌​ട​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ കൂ​ടി മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ബീ​ര​ന്ത​വ​യ​ലി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ന്‍ ഡോ.​എ​സ്. സ​തീ​ഷ് (66), ദു​ബാ​യി​ല്‍ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​ഹ്മ​ദ് (60), ത​ള​ങ്ക​ര തെ​രു​വ​ത്ത് സെ​റാ​മി​ക്‌​സ് റോ​ഡി​ലെ ശാം​ഭ​വി (64), ചെ​ങ്ക​ള മാ​ര​യി​ലെ സി.​എം. അ​ബ്ദു​ൾ ഖാ​ദ​ര്‍ (58) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഉ​ഡു​പ്പി​ക്ക് സ​മീ​പം പ​ടു​ബി​ദ്രി സ്വ​ദേ​ശി​യാ​യ ഡോ. ​സ​തീ​ഷ് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​ശേ​ഷം ബീ​ര​ന്ത​വ​യ​ല്‍ ഐ​എം​എ ഹാ​ളി​നു സ​മീ​പം ക്ലി​നി​ക്ക് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​മാ​യി ചു​മ​യും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​ന്ന​ലെ ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് അ​ല്പ​സ​മ​യ​ത്തി​ന​കം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: ഡോ. ​ന​യ​ന. മ​ക്ക​ള്‍: സി​ദ്ധാ​ര്‍​ഥ് (യു​എ​സ്എ), സു​സ്മി​ത (ബം​ഗ​ളൂ​രു). മ​രു​മ​ക​ള്‍: കാ​വ്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​നാ​ര്‍​ദ​ന റാ​വു, സു​രേ​ഷ്, സു​ഭാ​ഷ്, അ​ന്‍​സി​യ.


അ​ബ്ദു​ൾ ഖാ​ദ​ര്‍ അ​ഹ്മ​ദി​ന്‍റെ ഭാ​ര്യ റു​ഖി​യ. മ​ക്ക​ള്‍: റെ​യ്ഹാ​ന, റാ​ഫ​ത്ത്, റ​യാ​ഷ്, റാ​ഫി​യ. മ​രു​മ​ക​ന്‍: ഷ​ഹ്‌​സി​ന്‍.വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ശാം​ഭ​വി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ ഭാ​ര്യ സൈ​ന​ബ. മ​ക്ക​ള്‍: ഷ​ഫീ​ഖ്, സു​ഹ്‌​റ. മ​രു​മ​ക്ക​ള്‍: റി​യാ​സ് ചെ​ങ്ക​ള, സ​ബീ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.