ഡ്രൈവിംഗ് ലൈസൻസിനു മാസങ്ങളുടെ കാത്തിരിപ്പ്
ഡ്രൈവിംഗ് ലൈസൻസിനു മാസങ്ങളുടെ കാത്തിരിപ്പ്
Thursday, October 22, 2020 12:56 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ആ​​​റു മാ​​​സ​​​ത്തി​​​ലേ​​​റെ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ര്‍​ടി ഓ​​​ഫീ​​​സു​​​ക​​​ള്‍ വീ​​​ണ്ടും തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ച്ചെ​​ങ്കി​​ലും ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ച്ച​​​ത് ലൈ​​​സ​​​ന്‍​സി​​​നാ​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​ന്‍റെ ദൈ​​ർ​​ഘ്യം കൂ​​​ട്ടു​​​ന്നു.

പ്ര​​​തി​​​ദി​​​ന ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം ഓ​​​രോ ആ​​​ര്‍​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും നേ​​​ര​​​ത്തെ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ പ​​​കു​​​തി​​​യി​​​ല്‍ താ​​​ഴെ മാ​​​ത്രം ആ​​​യ​​​തോ​​​ടെ​​​യാ​​​ണ് ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​വും നീ​​ളു​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ ടെ​​​സ്റ്റി​​​ന് ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി​​​യും വൈ​​​കു​​​ന്ന​​​തോ​​​ടെ ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ മാ​​​സ​​​ങ്ങ​​ൾ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്.
സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ര്‍​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ര്‍​ക്ക് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റി​​​ന് ഹാ​​​ജ​​​രാ​​​കാ​​​നു​​​ള്ള തീ​​​യ​​​തി 2021 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ലോ​​​ക്ക്ഡൗ​​​ണ്‍ ആ​​​രം​​​ഭി​​​ക്കും മു​​​മ്പ് ലേ​​​ണേ​​​ഴ്‌​​​സ് ലൈ​​​സ​​​ന്‍​സ് എ​​​ടു​​​ത്ത​​​വ​​​ര്‍​ക്കും ഒ​​​രി​​​ക്ക​​​ല്‍ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്കും മാ​​​ത്ര​​​മാ​​​ണ് ഒ​​​ക്ടോ​​​ബ​​​ര്‍ 15 വ​​​രെ അ​​​വ​​​സ​​​രം ന​​​ല്‍​കി​​​യ​​​ത്. ശേ​​​ഷം പു​​​തി​​​യ​​​തും പ​​​ഴ​​​യ​​​തു​​​മാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ച് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ മാ​​​സ​​​ങ്ങ​​​ളോ​​​ളം വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി. ലോ​​​ക്ക്ഡൗ​​​ണ്‍ ഇ​​​ള​​​വു​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ ഇ​​​വ​​​ര്‍ കൂ​​​ട്ട​​​മാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പ്ര​​​കാ​​​രം ടെ​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​കു​​​തി​​​യാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് കാ​​​ല​​​താ​​​മ​​​സം വ​​​രാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.