ജനാധിപത്യ കേരള കോൺഗ്രസ് ധർണ 27ന്
ജനാധിപത്യ കേരള കോൺഗ്രസ് ധർണ 27ന്
Thursday, October 22, 2020 12:56 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ഷ​​ക ദ്രോ​​ഹ, മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ 27ന് ​​നി​​യോ​​ജ​​ക മ​​ണ്ഡ​​ലം, മ​​ണ്ഡ​​ലം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ധ​​ർ​​ണ സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​മു​​ന്ന​​ണി​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​വാ​​നു​​ള്ള നീ​​ക്ക​​ത്തെ യോ​​ഗം സ്വാ​​ഗ​​തം ചെ​​യ്തു.


ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ.​​സി. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​സ​​ഫ്, വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ആ​​ന്‍റ​​ണി രാ​​ജു, ഫ്രാ​​ൻ​​സി​​സ് തോ​​മ​​സ്, അ​​ജി​​ത സാ​​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.