കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണുപ​രി​ക്കേ​റ്റ യുവാവ് മരിച്ചു
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ  വീ​ണുപ​രി​ക്കേ​റ്റ യുവാവ് മരിച്ചു
Thursday, October 22, 2020 11:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു. ആ​ന​ക്ക​ല്ല് വെ​ട്ടു​വേ​ലി, തു​ണ്ടി​യി​ൽ ടി. സാ​ബു (53) ​ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ 17നാ​ണ് 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് സാ​ബു വീ​ണ​ത്.

തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ കൊ​ച്ചു​റാ​ണി കാ​ഞ്ഞി​ര​പ്പ​ള്ളി പു​ളി​മാ​വ് ച​ക്കാ​ല​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി (അ​ധ്യാ​പ​ക​ൻ, മ​ദ​ർ തെ​രേ​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ബോ​ർ​ഗാ​വ്, ഛത്തീ​സ്ഖ​ഡ്), റോ​ണി (എ​യ​ർ​ടെ​ൽ ഡി​ടി​എ​ച്ച്, കാ​ഞ്ഞി​ര​പ്പ​ള്ളി), ഡോ​ണി (വി​ദ്യാ​ർ​ഥി, സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി). സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.