പമ്പയിലെ മണല്‍ നീക്കം വിജിലന്‍സ് അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീട്ടി
Friday, October 23, 2020 12:12 AM IST
കൊച്ചി: പമ്പയിലെ മണല്‍ നീക്കവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നവംബര്‍ 25 വരെ നീട്ടി.
കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടിക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നേരത്തെ സ്റ്റേ അനുവദിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഓഗസ്റ്റ് 26ന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.