‘ഫ്ര​ത്തെ​ല്ലി തൂ​ത്തി’ ലോ​ക​ത്തെ സ​മാ​ധാ​ന​ത്തി​ലേ​ക്കു ന​യി​ക്കും: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Friday, October 23, 2020 12:12 AM IST
കൊ​​​ച്ചി: ഫ്രാ​​​ന്‍​സീ​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​മാ​​​യ ഫ്ര​​​ത്തെ​​​ല്ലി തൂ​​​ത്തി ലോ​​​ക​​​ത്തെ സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗ​​രേ​​​ഖ​​​യാ​​​ണെ​​​ന്നു പാ​​​ലാ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫ്ര​​​ത്തെ​​​ല്ലി തൂ​​​ത്തി ഗ്ലോ​​​ബ​​​ല്‍ വെ​​​ബി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഫ്ര​​​ത്തെ​​​ല്ലി തൂ​​​ത്തി ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശം എ​​​ല്ലാ​​​വ​​​രി​​​ലേ​​​ക്കും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ട​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നു വെ​​​ബി​​​നാ​​​റി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു. പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ന്‍​സി​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, യു​​​എ​​​ഇ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.