ഭ​ർ​ത്താ​വിന്‍റെ പിന്നാലെ ഭാര്യയും കോ​വി​ഡ് ബാധിച്ചു മരിച്ചു
Saturday, October 24, 2020 12:02 AM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച വൃ​ദ്ധ ദ​ന്പ​തി​ക​ൾ ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ നാ​ലാം ദി​വ​സ​മാ​ണ് ഭാ​ര്യ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. വ​ണ്ടാ​നം കി​ഴ​ക്ക് ത​യ്യി​ൽ കു​ഞ്ഞി​ക്കോ​യ​യു​ടെ ഭാ​ര്യ ഖ​ദീ​ജാ​ബീ​വി (81) യാ​ണ് മ​രി​ച്ച​ത്.​ഇ​രു​വ​രും കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ളജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു .

കു​ഞ്ഞി​ക്കോ​യ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ ശേ​ഷം പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഖ​ദീ​ജാ​ബീ​വി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.​സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ന്നു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ക​ബീ​ർ, അ​ബൂ​ബ​ക്ക​ർ രാ​ജ, ഉ​മ്മ​ർ കു​ഞ്ഞ്, മു​ഹ​മ്മ​ദ് ന​വാ​സ്, ന​സീ​ർ, ഷെ​ജീ​റ, ആ​ബി​ദ. മ​രു​മ​ക്ക​ൾ : സൗ​ജ, നി​സ, സ​ജി, റം​ല, നി​സ,നാ​സ​ർ, ഹ​ക്കീം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.