ടാ​ന്‍​സാ​നി​യ​യിൽ റ​മീ​സ് സ്വ​ര്‍​ണവ്യാപാരം നടത്തിയെന്ന് എ​ന്‍​ഐ​എ
ടാ​ന്‍​സാ​നി​യ​യിൽ  റ​മീ​സ് സ്വ​ര്‍​ണവ്യാപാരം നടത്തിയെന്ന്  എ​ന്‍​ഐ​എ
Saturday, October 24, 2020 12:59 AM IST
കൊ​​​ച്ചി: യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ കെ.​​​ടി.​ റ​​​മീ​​​സ് ടാ​​​ന്‍​സാ​​​നി​​​യ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത് സ്വ​​​ര്‍​ണ-​​വ​​​ജ്ര ഖ​​​ന​​​ന ബി​​​സി​​​ന​​​സി​​​നാ​​​ണെ​​​ന്നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി എ​​​ന്‍​ഐ​​​എ.

സ്വ​​​ര്‍​ണ​​​വും വ​​​ജ്ര​​​വും യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു റ​​മീ​​സ് കൊ​​​ണ്ടു​​​വ​​​ന്നി​​രു​​ന്നു. ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ള്‍ കാ​​​ര​​​ണം പി​​​ന്നീ​​​ടു ത​​​ടി ബി​​​സി​​​ന​​​സി​​​ലേ​​​ക്കു മാ​​​റി​​​യെ​​ന്നും യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു ത​​​ടി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തി​​രു​​ന്നെ​​ന്നും റ​​മീ​​സ് മൊ​​ഴി ന​​ല്കി. മൂ​​​ന്നു ദി​​​വ​​​സം ക​​​സ്റ്റ​​​ഡി​​​യി​​ൽ ചോ​​​ദ്യം​​ചെ​​​യ്ത​​ശേ​​​ഷം റ​​മീ​​സി​​നെ തി​​​രി​​​കെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ന​​​ല്‍​കി​​​യ റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് എ​​​ന്‍​ഐ​​​എ ഇ​​​ക്കാ​​​ര്യം അ​​റി​​യി​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.