കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​യാ​ൾ ശ്വാ​സം​മു​ട്ട​ലി​നെ​തു​ട​ർ​ന്ന് മ​രി​ച്ചു
കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​യാ​ൾ  ശ്വാ​സം​മു​ട്ട​ലി​നെ​തു​ട​ർ​ന്ന് മ​രി​ച്ചു
Tuesday, October 27, 2020 12:36 AM IST
നെ​ടു​ങ്ക​ണ്ടം: ശ്വാ​സം​മു​ട്ട​ൽ വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​വെ​യാ​ണ് വ​യോ​ധി​ക​ന് ശ്വാ​സം​മു​ട്ട​ൽ ഗു​രു​ത​ര​മാ​യി വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

തേ​ർ​ഡ്ക്യാ​ന്പ് കു​മ​ര​കം​മെ​ട്ട് ബ്ലോ​ക്ക് ന​ന്പ​ർ 982 (മാ​മ​ല​ശേ​രി​ൽ) എം.​ആ​ർ. അ​യ്യ​പ്പ​ൻ നാ​യ​ർ(80) ആ​ണ് മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​യ്യ​പ്പ​ൻ നാ​യ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് നെ​ഗ​റ്റീ​വാ​കു​ക​യും ശ്വാ​സം​മു​ട്ട​ൽ കു​റ​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച​യോ​ടെ ശ്വാ​സം​മു​ട്ട​ൽ കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ൽ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഗീ​ത, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, സു​നി​ൽ​കു​മാ​ർ, ഗി​രി​ജാ​ദേ​വി. മ​രു​മ​ക്ക​ൾ: ഒ.​പി. സു​രേ​ന്ദ്ര​ൻ, ഉ​ഷ, ബി​ന്ദു, സു​ജ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.