വിദ്യാഭ്യാസ നയങ്ങളുടെ ന്യൂനത പരിഹരിക്കണം: ജോസ് കെ.മാണി
Tuesday, October 27, 2020 1:15 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ങ്ങ​​ളു​​ടെ ന്യൂ​​ന​​ത പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി. കേ​​ര​​ള വി​​ദ്യാ​​ർ​​ഥി കോ​​ണ്‍​ഗ്ര​​സ് -എം 56 ​​മ​​ത് ജ​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കെ​എ​സ് സി- ​എം ​ജോ​​സ് വി​​ഭാ​​ഗം സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ ന​​ട​​ത്തു​​ന്ന ഉ​​പ​​വാ​​സ​​സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​

എ​​ൻ​​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യെ വി​​ട്ട​​യ​​ക്കു​​ക, കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തു​​ക എ​​ന്നി ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​യി​രു​ന്നു ഉ​പ​വാ​സ സ​മ​രം.​ അ​​ബേ​​ഷ് അ​​ലോ​​ഷ്യ​​സ്, അ​​ല​​ക്സാ​​ണ്ട​​ർ കു​​തി​​ര​​വേ​​ലി, ടോ​​ബി തൈ​​പ്പ​​റ​​ന്പി​​ൽ, റി​ന്‍റോ തോ​​പ്പി​​ൽ, ആ​​ൽ​​ബി​​ൻ വ​​റ​​പൊ​​ളി​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​പ​​വാ​​സം അ​​നു​​ഷ്ഠി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.