ജനറേറ്റർ തകരാർ; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമത്തിനു തിരിച്ചടി
ജനറേറ്റർ തകരാർ;  ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമത്തിനു തിരിച്ചടി
Wednesday, October 28, 2020 12:32 AM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തോ​ദ്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​യ്ക്കാ​നു​ള്ള ബോ​ർ​ഡി​ന്‍റെ നീ​ക്ക​ത്തി​നു തി​രി​ച്ച​ടി​യാ​യി ജ​ന​റേ​റ്റ​ർ ത​ക​രാ​ർ.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ബ്ലൂ ​അ​ല​ർ​ട്ട് ലെ​വ​ലി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പു താ​ഴ്ത്താ​ൻ ബോ​ർ​ഡ് ശ്ര​മ​മാ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ച് മൂ​ല​മ​റ്റ​ത്ത് പ​ര​മാ​വ​ധി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. കേ​ന്ദ്ര​പൂ​ളി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി സ​റ​ണ്ട​ർ ചെ​യ്യാ​നും അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വി​ല്പ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.​ഇ​തേ തു​ട​ർ​ന്നു മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ജ​ന​റേ​റ്റ​ർ ത​ക​രാ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.​

ആ​റു ജ​ന​റേ​റ്റ​റു​ക​ളു​ള്ള ഇ​വി​ടെ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ള്ള​ത്. ഒ​ന്ന്,അ​ഞ്ച്,ആ​റ് ന​ന്പ​ർ ജ​ന​റേ​റ്റ​റു​ക​ളാ​ണി​വ. ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ലാണ്. മൂ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ ഇന്നലെ രാത്രി വൈകി പ്രവർത്തനക്ഷ മമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജ​നു​വ​രി 20നു ​പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​ത്.​പ്ര​ശ്നം പ​രി​ഹ​രി​ച്ച് പി​ന്നീ​ട് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ വീ​ണ്ടും ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജ​ന​റേ​റ്റ​റി​ന്‍റെ സ്റ്റേ​റ്റ​റി​ന്‍റെ വൈ​ൻ​ഡിം​ഗി​നാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


മൂ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ​ണി തീ​ർ​ത്ത് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ഇ​തും നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ലാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ ബ​യ​റിം​ഗ് അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തി​നാ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. ജ​ന​റേ​റ്റ​ർ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം കു​റ​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ക​യും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ ശേ​ഷി​യോ​ട് അ​ടു​ക്കു​ക​യും ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2390.85 അ​ടി​യി​ൽ ജ​ല​നി​ര​പ്പ് എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 13നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 2393.90 അ​ടി​യി​ലെ​ത്തി.

ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.