സാമ്പത്തിക സംവരണം: എതിര്‍പ്പ് മതസൗഹാര്‍ദം തകര്‍ക്കുമെന്നു നായര്‍ യുവജന സമാജം
Wednesday, October 28, 2020 12:44 AM IST
കൊച്ചി: സാന്പത്തിക സംവരണത്തിനെതിരേ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ഇടയാക്കുമെന്നു നായര്‍ യുവജന സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും വൈസ് പ്രസിഡന്റ് സുനില്‍ നായര്‍, ജോയിന്റ് സെക്രട്ടറി ഡോ. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.