പതിനായിരം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും: വ്യാപാരി വ്യവസായി ഏകോപന സമിതി
Wednesday, October 28, 2020 1:16 AM IST
പതിനായിരം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും: വ്യാപാരി വ്യവസായി ഏകോപന സമിതി
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ക​ർ​ച്ച​യി​ലാ​യ വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും.

ന​വം​ബ​ർ മൂ​ന്നി​നു രാ​വി​ലെ പ​ത്തു​മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ പ​തി​നാ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ധ​ർ​ണ​യെ​ന്നും അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ക​ട​ക​ൾ അ​ട​ച്ചി​ട്ടു സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര​യും പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.