കെ.ആർ. നാരായണന്‍റെ സ്മരണകളിൽ ജന്മശതാബ്ദി ആഘോഷങ്ങൾക്കു സമാപനം
കെ.ആർ. നാരായണന്‍റെ സ്മരണകളിൽ  ജന്മശതാബ്ദി ആഘോഷങ്ങൾക്കു സമാപനം
Wednesday, October 28, 2020 1:16 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ഒ​​രി​​ക്ക​​ൽ​​കൂ​​ടി ഉ​​ഴ​​വൂ​​രി​​ന്‍റെ ഹൃ​​ദ​​യം ഡോ. ​​കെ.​​ആ​​ർ നാ​​രാ​​യ​​ണ​​ന്‍റെ സ്മ​​ര​​ണ​​ക​​ളി​​ൽ നി​​റ​​ഞ്ഞു. ഉ​​ഴ​​വൂ​​രി​​ന്‍റെ​​യും മ​​ല​​യാ​​ള​​ക്ക​​ര​​യു​​ടെ​​യും പേ​​രും പ്ര​​ശ​​സ്തി​​യും വി​​ശ്വ​​മാ​​കെ ഉ​​യ​​ർ​​ത്തി​​യ ഡോ. ​​കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ന്‍റെ ജ​ന്മ​ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​​ര​​ണ​​ക​​ൾ ഇ​ര​ന്പി.

ഉ​​ഴ​​വൂ​​രി​​ന്‍റെ ഗ്രാ​​മീ​​ണ​​ഭം​​ഗി​​പേ​​റു​​ന്ന പെ​​രു​​വന്താ​​ന​​മെ​​ന്ന കൊ​​ച്ചു​​ഗ്രാ​​മ​​ത്തി​​ൽ നി​​ന്ന് രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​ഥ​​മ പൗ​​ര​​നാ​​യി വ​​ള​​ർ​​ന്ന ഡോ.​​കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ൻ ഇ​​ളം​​ത​​ല​​മു​​റ​​യ്ക്കെ​​ല്ലാം ക​​രു​​ത്തേ​​കു​​ന്ന പാ​​ഠ​​പു​​സ്ത​​ക​​മെ​​ന്ന് മു​​തി​​ർ​​ന്ന ത​​ല​​മു​​റ​​യി​ലു​ള്ള​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. 1920 ജൂ​​ലാ​​യ് 27നാ​​ണ് കോ​​ച്ചേ​​രി​​ൽ രാ​​മ​​ൻ നാ​​രാ​​യ​​ണ​​നെ​​ന്ന കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ന്‍റെ ജ​​ന​​നം. കു​​റി​​ച്ചി​​ത്താ​​നം, വ​​ട​​ക​​ര, കു​​റ​​വി​​ല​​ങ്ങാ​​ട് സ്കൂ​​ളു​​ക​​ളി​​ലും കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ലു​​മാ​​യി​​രു​​ന്നു പ​​ഠ​​നം. ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി​​യും രാ​ഷ്‌​ട്ര​പ​​തി​​യു​​മാ​​യി മാ​​തൃ​​ഗ്രാ​​മ​​ത്തി​ലെത്തിയ​പ്പോ​ഴൊ​ക്കെ പ​​ഴ​​യ​​കാ​​ല​​സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​ക്കെ കു​​ശ​​ലാ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യി​രു​ന്നു അ​​ദ്ദേ​​ഹം. മാ​​തൃ​​ഗ്രാ​​മ​​ത്തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള​​ത് നി​​ർ​​ധ​​ന​രാ​യ രോ​​ഗി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സം സ​​മ്മാ​​നി​​ക്കു​​ന്ന സ്പെ​​ഷ്യാ​​ലി​​റ്റി ആ​​ശു​​പ​​ത്രി​​യാ​​ണ്.


കു​​റി​​ച്ചി​​ത്താ​​നം കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​​ൾ, തെ​​ക്കും​​ത​​ല ഫി​​ലിം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്നി​​വ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നാ​​മ​​ത്തി​​ലു​​ള്ള വേ​​റി​​ട്ട സ്മാ​​ര​​ക വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളാ​​ണ്. ഉ​​ഴ​​വൂ​​ർ ജ​​യ്ഹി​​ന്ദ് പ​​ബ്ലി​​ക്ക് ലൈ​​ബ്ര​​റി​​ക്കാ​​യി ഡോ. ​​കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ൻ ജ​ന്മ​ശ​​താ​​ബ്ദി സ്മാ​​ര​​ക മ​​ന്ദി​​ര നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഒ​​രു കോ​​ടി രൂ​​പ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

ജ​ന്മ​ശ​​താ​​ബ്ദി സ്മാ​​ര​​ക ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ ഉ​​ഴ​​വൂ​​ർ പ്ര​​ഞ്ചാ​​യ​​ത്ത്, ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം, കെ.​​ആ​​ർ നാ​​രാ​​യ​​ണ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ, എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ന്നു. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പൗ​​ര​​പ്ര​​മു​​ഖ​​രും ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു. സ്മൃ​​തി​​മ​​ണ്ഡ​​പ​​ത്തി​​ൽ പ്ര​​ത്യേ​​ക പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ന്നു.

കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ല​​ക്ഷ്യ​​മി​​ട്ട പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​തി​​നാ​​ൽ കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ഒ​​രു​​വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.