തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റണം: പി.സി.ജോർജ് ഉപവസിക്കും
Friday, October 30, 2020 12:21 AM IST
കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്പി​ൽ ഉ​പ​വ​സി​ക്കും. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​ർ മൂ​ന്നി​നു രാ​വി​ലെ 10 മു​ത​ലാ​ണ് ഉ​പ​വാ​സം.


ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് വൈ​റ​സ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ ചെ​ലവു​കു​റ​യ്ക്കാ മെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.