വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ ഡോ​ക്ട​ർ മ​രി​ച്ചു
Saturday, October 31, 2020 1:25 AM IST
ചെ​റു​തോ​ണി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പാ​റേ​മാ​വ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ജെ.​ടി. ജ​യ​ദേ​വ് (30)മ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 1.15-ടെ ​ഇ​ടു​ക്കി ആ​ലി​ൻ​ചു​വ​ടി​നു സ​മീ​പം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ടു​ക്കി പോ​ലീ​സ് സം​ഘ​മാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട നി​ല​യി​ൽ ഡോ​ക്ട​റെ ക​ണ്ടെ​ത്തി​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നും മ​ണ്‍​തി​ട്ട​ക്കും ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡോ​ക്ട​റു​ടെ ത​ല വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്നി​രു​ന്നു. നി​ല​ത്തു​വീ​ണു​കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്ന ഡോ​ക്ട​റെ പോ​ലീ​സ് സം​ഘം ആം​ബു​ല​ൻ​സ് വ​രു​ത്തി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. രാ​ത്രി ഒ​ന്നോ​ടെ​യെ​ങ്കി​ലും അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം.


പാ​റേ​മാ​വ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ്യ​നാ​ണ് ഇ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ക​ട സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഗ്രീ​ഷ്മ. മ​ക്ക​ൾ: ധ്യാ​ൻ, ദ​ക്ഷ (ഗൗ​രി). മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​ധി​ക​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം കാ​ട്ടാ​ക്ക​ട​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.