ബൈ​ക്ക് പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​റി​ഞ്ഞ് ന​ഴ്സ് മ​രി​ച്ചു
ബൈ​ക്ക് പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​റി​ഞ്ഞ് ന​ഴ്സ് മ​രി​ച്ചു
Saturday, October 31, 2020 1:25 AM IST
എ​ട​ത്വ: ബൈ​ക്ക് നിയ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​റി​ഞ്ഞ് യു​വ​നേ​ഴ്സ് മ​രി​ച്ചു. ആ​ന​പ്ര​ന്പാ​ൽ തെ​ക്കേ​തു​ണ്ടി​യി​ൽ ചി​റ​യി​ൽ ഏ​ബ്ര​ഹാം ചാ​ക്കോ​യു​ടെ മ​ക​ൻ ലി​ജു ടി. ​ഏ​ബ്ര​ഹാം (34) ആ​ണ് മ​രി​ച്ച​ത്.

എ​ട​ത്വ-​തോ​ട്ട​ടി റോ​ഡി​ൽ പൂ​വം​വേ​ലി​ൽ​പ​ടി​ക്ക് സ​മീ​പം ചൂ​ട്ടു​മാ​ലി​ൽ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് ബൈ​ക്ക് മ​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പതിനാണ് സം​ഭ​വം. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ്‌ലൈ​റ്റ് ക​ണ്ണി​ൽ പ​തി​ച്ചാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി​യ​ത്. സ​ഹ​യാ​ത്രി​ക​നാ​യ തു​ണ്ടി​യി​ൽ​ചി​റ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ സ​ജ​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന ലി​ജു ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. ഭാ​ര്യ ലി​ൻ​സി​ക്ക് ഇ​സ്രാ​യേ​ലി​ൽ പോ​കാ​നാ​യി ജോ​യി​ന്‍റ് പാ​സ്പോ​ർ​ട്ടി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ലി​ജു​വും സു​ഹൃ​ത്ത് സ​ജ​നു​മാ​യി പോ​യി മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ലി​ജു​വി​നെ പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.


മൃ​ത​ദേ​ഹം പ​രു​മ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഐ​പി​സി ച​ർ​ച്ചി​ൽ ന​ട​ക്കും. മ​ക്ക​ൾ: ലെ​ൻ (ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി), ഓ​സ്റ്റി​ൻ. അമ്മ: ലീ​ലാ​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.