ആയൂർ സ്വദേശിയുടെ മരണം കൊലപാതകം; പ്രതികൾ പിടിയിൽ
ആയൂർ സ്വദേശിയുടെ മരണം കൊലപാതകം; പ്രതികൾ പിടിയിൽ
Saturday, October 31, 2020 2:06 AM IST
പൊ​​ൻ​​കു​​ന്നം: കൊ​​ല്ലം ആ​​യൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ദി​​വാ​​ക​​ര​​ൻ നാ​​യ​​രെ കൊ​​ച്ചി ഇ​​ൻ​​ഫോ​​പാ​​ർ​​ക്കി​​നു​​സ​​മീ​​പം ബ്ര​​ഹ്മ​​പു​​ര​​ത്ത് മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വം കൊ​​ല​​പാ​​ത​​ക​​മെ​​ന്ന് തെ​​ളി​​ഞ്ഞു. പൊ​​ൻ​​കു​​ന്ന​​ത്തു​​ള്ള ക്വ​​ട്ടേ​​ഷ​​ൻ സം​​ഘ​​മാ​​ണ് ഇ​​യാ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

പൊ​​ൻ​​കു​​ന്നം പ​​ത്താ​​ശേ​​രി കാ​​യ​​പ്ലാ​​ക്ക​​ൽ അ​​നി​​ൽ​​കു​​മാ​​ർ, പ​​ന​​മ​​റ്റം ച​​ര​​ള​​യി​​ൽ രാ​​ജേ​​ഷ്(37), അ​​ക​​ല​​ക്കു​​ന്നം ക​​ണ്ണ​​മ​​ല സ​​ഞ്ജ​​യ് (23), കൊ​​ല്ലം തൃ​​ക്ക​​ണ്ണ​​പു​​രം പാ​​റ​​ള വീ​​ട്ടി​​ൽ ഷാ​​നി​​ഫ (55) എ​​ന്നി​​വ​​രെ​​യാ​​ണ് ഇ​​ന്ന​​ലെ ഇ​​ൻ​​ഫോ​​പാ​​ർ​​ക്ക് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സ്വ​​ത്ത് ത​​ർ​​ക്ക​​ത്തെത്തുട​​ർ​​ന്നു ദി​​വാ​​ക​​ര​​ൻ നാ​​യ​​രുടെ സ​​ഹോ​​ദ​​ര​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ക്വ​​ട്ടേ​​ഷ​​ൻ സം​​ഘ​​മാ​​ണ് കൊ​​ല ന​​ട​​ത്തി​​യ​​ത്. ര​​ണ്ടാം പ്ര​​തി​​യാ​​യ രാ​​ജേ​​ഷി​​ന്‍റെ കാ​​മു​​കി​​ ഷാ​​നി​​ഫയു​​ടെ സ​​ഹാ​​യ​​ത്താ​​ലാ​​ണു പ്ര​​തി​​ക​​ൾ ദി​​വാ​​ക​​ര​​ൻ നാ​​യ​​രെ കാ​​ക്ക​​നാ​​ട് വി​​ളി​​ച്ചു​​വ​​രു​​ത്തി കൃ​​ത്യം നി​​ർ​​വ​​ഹി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഒ​​രാ​​ൾ കൂ​​ടി അ​​റ​​സ്റ്റി​​ലാ​​കാ​​നു​​ണ്ട്. കൊ​​ച്ചി സി​​റ്റി പോ​​ലീ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ രാ​​ജീ​​വി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം തൃ​​ക്കാ​​ക്ക​​ര അ​​സി​​സ്റ്റ​​ന്‍റ് പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ ജി​​ജി​​മോ​​ൻ കെ.​​എ​​മ്മി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഇ​​ൻ​​ഫോ​​പാ​​ർ​​ക്ക് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ എസ്എച്ച്ഒ പ്ര​​സാ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ഐ​​മാ​​രാ​​യ എ.​​എ​​ൻ. ഷാ​​ജു, മ​​ധു, സു​​രേ​​ഷ്, അ​​മി​​ല എ​​ന്നി​​വ​​രു​​ടെ കീ​​ഴി​​ൽ നാ​​ല് സം​​ഘ​​ങ്ങ​​ളാ​​യി തി​​രി​​ഞ്ഞാ​​യി​​രു​​ന്നു അ​​ന്വേ​​ഷ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.